'പണം മോഷ്ടിച്ചതിന് കൊടിത്തുക കൊണ്ടടിച്ചു, നഗ്നനാക്കി വീട്ടിൽ നിന്നും പുറത്താക്കി'; അനുപം ഖേറിന്റെ കുറിച്ച് അമ്മ

'കുറച്ച് ദിവസത്തിന് ശേഷം ബാഗ് തുറന്നപ്പോൾ അതിൽ മൂന്നുരൂപയും രണ്ടുപൈസയുമുണ്ടായിരുന്നു'

Update: 2022-10-30 06:14 GMT
Editor : ലിസി. പി | By : Web Desk

  ബോളിവുഡ് നടൻ അനുപംഖേറിന്റെ കുട്ടിക്കാലത്തെ കുറിച്ച് പങ്കുവെച്ച് അമ്മ ദുലാരി ഖേർ. അനുപം ഖേർ അവതാരകനാകുന്ന ചാറ്റ് ഷോയായ മൻസിലേൻ ഔർ ഭി ഹേയിലായിരുന്നു അമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടിക്കാലം, വിവാഹം, കുട്ടികൾ, കാശ്മീർ എന്നിവയെക്കുറിച്ചുള്ള ഓർമകളും അവർ പങ്കുവെക്കുന്നുണ്ട്. അതിനിടയിലാണ് അനുപം ഖേറിന്റെ കുട്ടിക്കാലത്ത് നടന്ന സംഭവം രസകരമായി ദുലാരി പങ്കുവെച്ചത്.

സ്‌കൂളിലെ ചെലവിനായി കുറച്ച് പണം കുട്ടിയായ അനുപംഖേറിന് നൽകി. എന്നാൽ കുറച്ച് ദിവസത്തിന് ശേഷം ബാഗ് തുറന്നപ്പോൾ അതിൽ മൂന്നുരൂപയും രണ്ടുപൈസയുമുണ്ടായിരുന്നു. അപ്പോഴാണ് ചെലവിനായി കൊടുത്ത പണം സ്‌കൂളിൽ കൊടുത്തിട്ടില്ലെന്ന കാര്യം അമ്മ അറിഞ്ഞത്.

Advertising
Advertising

എന്നാൽ അത് കാര്യമാക്കേണ്ടെന്നും വിട്ടുകളയാനും അനുപംഖേറിന്റെ പിതാവ് പറഞ്ഞെങ്കിലും അങ്ങനെ വിട്ടുകളയേണ്ടതല്ല അതെന്ന് എനിക്ക് തോന്നി. ശരീരം ചൊറിഞ്ഞ് തിണർക്കുന്ന കൊടിത്തുകയുടെ വടികൊണ്ടാണ്ടാണ് അന്ന് അമ്മ അനുപംഖേറിനെ അടിച്ചത്.

അമ്മ മർദിക്കുകയും നഗ്‌നനായി വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്‌തെന്ന് അനുപമും കൂട്ടിച്ചേർത്തു. കൊടിത്തുക ഉപയോഗിച്ച് അനുപമിനെയും ഇളയ സഹോദരൻ രാജു ഖേറിനെയും അടിക്കാറുണ്ടെന്നും ദുലാരി വെളിപ്പെടുത്തി. ഒരിക്കൽ ഇതുകൊണ്ടടിച്ചതിന് ശേഷം അനുപമിന് അസുഖം വന്ന് ഡോക്ടറെ കാണിക്കേണ്ടി വന്നതായും അവർ പറഞ്ഞു. ചെടി വിഷമുള്ളതാണെന്നും തല്ലാൻ ഉപയോഗിക്കരുതെന്നും ഡോക്ടർ പറഞ്ഞു. 'ഇത് കൊണ്ട് ഇനി അടിക്കരുതെന്നും പകരം കൈ കൊണ്ട് അടിക്കാനും ഡോക്ടർ ഉപദേശിച്ചതായും ദുലാരി ഖേർ പറഞ്ഞു. അമ്മയുമൊത്തുള്ള ഇന്‍സ്റ്റഗ്രാം റീലുകളും അനുപം ഖേര്‍ പങ്കുവെക്കാറുണ്ട്. ഇവരുടെ റീലുകള്‍ക്ക് വലിയൊരു ആരാധകര്‍ തന്നെയുണ്ട്. 

സൂരജ് ബർജാത്യ ചിത്രമായ ഉഞ്ചൈയുടെ തിയറ്റർ റിലീസിന് തയ്യാറെടുക്കുകയാണ് അനുപം ഖേറിപ്പോൾ. അമിതാഭ് ബച്ചൻ, ബൊമൻ ഇറാനി, പരിനീതി ചോപ്ര, സരിക, നീന ഗുപ്ത, ഡാനി ഡെൻസോങ്പ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നവംബർ 11ന് ചിത്രം റിലീസ് ചെയ്യും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News