'മദ്യപിച്ച് ലക്കുകെട്ടു നടന്നതിന് സൗദിയിൽ അറസ്റ്റിലായിട്ടുണ്ട്'; വെളിപ്പെടുത്തി അനുരാഗ് കശ്യപ്

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചിൽ

Update: 2023-02-05 16:37 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: സൗദി അറേബ്യയിൽ അറസ്റ്റിലായ അനുഭവം വെളിപ്പെടുത്തി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ഡെന്മാർക്കിൽനിന്ന് നാട്ടിലേക്ക് വരുന്ന വഴിക്ക് മദ്യപിച്ച് ലക്കുകെട്ട് സൗദി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. സംദിശ് ഭാട്ടിയയുടെ യൂട്യൂബ് ചാനലായ UNFILTERED by Samdishലെ അഭിമുഖ പരിപാടിയിലായിരുന്നു തുറന്നുപറച്ചിൽ.

'അഗ്നിപർവ്വത ചാരം കാരണം ഡെന്മാർക്കിൽനിന്ന് വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞാൻ പറ്റെ ക്ഷീണിതനായിരുന്നതിനാൽ പോയി വൈൻ കഴിച്ചു. എന്നിട്ട് ടിക്കറ്റെടുക്കുകയും ചെയ്തു. എന്നാൽ, അഞ്ച് മണിക്കൂർ നേരം കാത്തിരിക്കേണ്ടി വന്നു. അതിനാൽ, ഒന്ന് മയങ്ങണമെന്നുണ്ടായിരുന്നു എനിക്ക്'-അനുരാഗ് തുടർന്നു.

'അങ്ങനെ ലോഞ്ചിൽ പോയി മദ്യപിക്കാൻ തുടങ്ങി. ഫ്‌ളൈറ്റിൽ കയറി ഇരുന്നപ്പോഴേക്കും ബോധം പോയിരുന്നു. അങ്ങനെ (വിമാനം) സൗദിയിൽ ഇറങ്ങി. മദ്യപിച്ച് ലക്കുകെട്ട് സൗദിയിലൂടെ ഇറങ്ങിനടന്ന എന്നെ അവർ അറസ്റ്റ് ചെയ്തു. സൗദി നാട്ടിൽ പൂർണ്ണമായി മദ്യപിച്ച് നടന്നതിനാൽ അവർ എന്നെ അറസ്റ്റ് ചെയ്തു. അവർ എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി.'

ഭാഗ്യവശാൽ ഫോൺ കൈയിലുണ്ടായിരുന്നു. റോണി സ്‌ക്രിവാലയ്ക്ക്(വ്യവസായി) ടെക്‌സ്റ്റ് മെസേജ് അയച്ച് വിവരം അറിയിക്കുകയായിരുന്നുവെന്നും അനുരാഗ് പറഞ്ഞു. അടുത്തതായി തിരിക്കാനിരുന്ന ജെറ്റ് എയർവേസിലായിരുന്നു പോകേണ്ടിയിരുന്നത്. സൗദി അധികൃതർ തടഞ്ഞുവച്ചതിനാൽ ജെറ്റ് എയർവേസ് അധികൃതരുമായി തർക്കമുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: Bollywood director Anurag Kashyap reveals he was arrested in Saudi Arabia for walking around getting 'totally drunk'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News