ലോകേഷിന്‍റെ സിനിമയിൽ ഒരു മരണ രംഗം ചെയ്യണം, വേറൊരു വേഷവും വേണ്ട; അനുരാഗ് കശ്യപ്

എന്നെ സംബന്ധിച്ചിടത്തോളം വിടുതലൈയാണ് വെട്രിയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച ചിത്രം

Update: 2023-06-15 06:11 GMT

അനുരാഗ് കശ്യപ്/ലോകേഷ് കനകരാജ്

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന് തമിഴ് സിനിമകളോടുള്ള അടങ്ങാത്ത പ്രണയം എല്ലാവർക്കും അറിയാം. ഇപ്പോഴിതാ ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജുമൊത്ത് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി തുറന്നുപറഞ്ഞിരിക്കുകയാണ് അനുരാഗ്. ഇന്ത്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

''ലോകേഷിന്‍റെ സിനിമയിൽ എനിക്ക് ഒരു മരണ രംഗം ചെയ്യണം, അദ്ദേഹത്തിന്‍റെ സിനിമയില്‍ അഭിനേതാക്കൾക്ക് അദ്ദേഹം മഹത്വമുള്ള മരണം നൽകുന്നു. അദ്ദേഹത്തിന്‍റെ ഒരു സിനിമയിൽ എനിക്ക് മരിക്കണം, എനിക്ക് ഒരു വേഷം ആവശ്യമില്ല, എനിക്ക് മഹത്വത്തിൽ മരിക്കണം'' അനുരാഗ് പറഞ്ഞു. വെട്രിമാരന്‍റെ വിടുതലൈ എന്ന ചിത്രത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. "എനിക്ക് വിടുതലൈ വളരെ ഇഷ്ടമായിരുന്നു, അതിന്‍റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. വിജയ് സേതുപതി സിനിമയിൽ വളരെ മികച്ചതായിരുന്നു. എന്നാൽ രണ്ട് വലിയ സർപ്രൈസുകൾ സൂരിയും രാജീവ് മേനോനും ആയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വിടുതലൈയാണ് വെട്രിയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച ചിത്രം. ഓരോ സിനിമ കഴിയുന്തോറും അവന്‍ കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്'' അനുരാഗ് കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

കമൽഹാസനോടും വിജയ് സേതുപതിയോടുമുള്ള ആരാധനയും സംവിധായകൻ തുറന്നു പറഞ്ഞു.കെന്നഡിയാണ് അനുരാഗിന്‍റെ പുതിയ ചിത്രം. ചിത്രത്തിന്‍റെ പ്രീമിയര്‍ മേയ് 24-ന് കാൻ ഫിലിം ഫെസ്റ്റിവലിൽ നടന്നു.പ്രശസ്‌തമായ ചലച്ചിത്ര മേളയിൽ ഏഴ് മിനിറ്റ് സ്‌റ്റാൻഡിംഗ് കയ്യടിയാണ് ചിത്രത്തിന് ലഭിച്ചത്.രാഹുൽ ഭട്ടും സണ്ണി ലിയോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു നിയോ നോയർ ത്രില്ലർ ചിത്രമാണ് കെന്നഡി. കാനിനു ശേഷം ഈ വർഷം സിഡ്‌നി ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കും.ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. റിലീസ് തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News