അനുരാഗ് കശ്യപ് കന്നഡ സിനിമയിൽ; എവിആർ എൻ്റർടെയ്ൻമെന്റ് ചിത്രം "8" എത്തുന്നു

നടനെന്ന നിലയിൽ തെന്നിന്ത്യൻ സിനിമകളിൽ ഇപ്പോൾ സജീവ സാന്നിധ്യമായ അനുരാഗ് കശ്യപ് ആദ്യമായാണ് ഒരു കന്നഡ ചിത്രത്തിന്റെ ഭാഗമാകുന്നത്

Update: 2025-03-09 05:28 GMT
Editor : സനു ഹദീബ | By : Web Desk

ബെംഗളൂരു: കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി പ്രശസ്ത നടനും സംവിധായകനും നിർമ്മാതാവുമായ അനുരാഗ് കശ്യപ്. "8" എന്ന സ്പോർട്സ് ഡ്രാമയിലൂടെയാണ് അരങ്ങേറ്റം. നടനെന്ന നിലയിൽ തെന്നിന്ത്യൻ സിനിമകളിൽ ഇപ്പോൾ സജീവ സാന്നിധ്യമായ അനുരാഗ് കശ്യപ് ആദ്യമായാണ് ഒരു കന്നഡ ചിത്രത്തിന്റെ ഭാഗമാകുന്നത്. വൈവിധ്യമാർന്ന ചിത്രങ്ങൾ രചിച്ചു സംവിധാനം ചെയ്ത് പ്രശസ്തനായ അനുരാഗ് കശ്യപ് ബോളിവുഡിൽ മികച്ച ചിത്രങ്ങൾക്ക് ഒരു ബെഞ്ച്മാർക് സൃഷ്‌ടിച്ച പ്രതിഭയാണ്.

എവിആർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അരവിന്ദ് വെങ്കിടേഷ് റെഡ്ഡി നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സുജയ് ശാസ്ത്രിയാണ്. വളരെ നൂതനമായ രീതിയിലാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കിയത്. ഇത് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംഷ വർധിപ്പിച്ചിട്ടുണ്ട്. 'ബെൽ ബോട്ടം', 'ഗുബ്ബി മേലേ ബ്രഹ്മാസ്ത്ര', 'ശാഖഹാരി' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയനാണ് സുജയ് ശാസ്ത്രി. ചിത്രത്തിന്റെ ഇതിവൃത്തം നൽകിയിരിക്കുന്നത് സുജയ് ജെയിംസ് ബാലു ആണ്. അനുരാഗ് കശ്യപ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Advertising
Advertising

എവിആർ എന്റർടൈൻമെന്റിന്റെ ബാനറിൽ അരവിന്ദ് വെങ്കിടേഷ് റെഡ്ഡിയാണ് ഈ ചിത്രത്തിന് ധനസഹായം നൽകുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. മാതാപിതാക്കളായ എച്ച് വെങ്കിടേഷ് റെഡ്ഡി, ഭാഗ്യലക്ഷ്മി എന്നിവരുടെ അനുഗ്രഹത്തോടെ ടീം എവിആറും അരവിന്ദും ചേർന്നാണ് ഈ നിർമ്മാണ സംരംഭം ആരംഭിച്ചത്. നിർമ്മാതാവെന്ന നിലയിൽ തൻ്റെ വ്യക്തിമുദ്രയ്ക്കും ശൈലിയ്ക്കും പേരുകേട്ട അരവിന്ദ് ഈ ചിത്രത്തിലൂടെ കന്നഡ ഫിലിം ഇന്ഡസ്ട്രിയിലേക്കു ചുവടു വെക്കുകയാണ്. സുജയ് ശാസ്ത്രി സംവിധാനം ചെയ്യുന്ന "8", സിമ്പിൾ സുനി സംവിധാനം ചെയ്യുന്ന "റിച്ചി റിച്ച്" എന്നിവയാണ് നിലവിൽ ഈ കമ്പനി നിർമ്മിക്കുന്ന രണ്ടു പ്രധാന ചിത്രങ്ങൾ.

ഹേമന്ത് ജോയിസ് ആണ് "8" എന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് മൃഗാശിര ശ്രീകാന്ത്. ഛായാഗ്രഹണം - ഗുരുപ്രസാദ് നർനാദ്, 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News