ടൊവിനോയുടെ ത്രില്ലർ ചിത്രം; 'അന്വേഷിപ്പിൻ കണ്ടെത്തും' ഫസ്റ്റ് ഗ്ലാൻസ്

ആക്ഷന്‍ പശ്ചാത്തലത്തിലിറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.

Update: 2023-10-20 13:13 GMT

ടൊവിനോ തോമസ് നായകനാകുന്ന ത്രില്ലര്‍ ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഫസ്സ് ഗ്ലാന്‍സ് പുറത്തിറങ്ങി. ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനത്തില്‍ തിയേറ്റര്‍ ഓഫ് ഡ്രീംസും സരിഗമയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ആക്ഷന്‍ പശ്ചാത്തലത്തിലിറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.

വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Advertising
Advertising

സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ജിനു വി. എബ്രാഹാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ‘തങ്ക’ത്തിന് ശേഷം ഗൗതം ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. 

 Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News