ശരത് അപ്പാനി നായകനാകുന്ന ക്യാംപസ് ത്രില്ലര്‍ ചിത്രം'പോയിന്റ് റേഞ്ച്'; തച്ചക് മച്ചക് വീഡിയോ സോങ് റിലീസായി

ക്യാമ്പസ് രാഷ്രീയവും പകയും പ്രണയവുമെല്ലാം ചര്‍ച്ച ചെയ്യുന്ന പോയിന്റ് റേഞ്ച്, 'ആദി' എന്ന കഥാപാത്രത്തിലൂടെ ശരത് അപ്പാനിയുടെ വേറിട്ട മുഖം ആയിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. ഡയാന ഹമീദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Update: 2023-06-29 10:18 GMT

ശരത് അപ്പാനി, റിയാസ് ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിഖ്, സനല്‍ അമല്‍, ഷഫീഖ് റഹ്‌മാന്‍, ജോയ് ജോണ്‍ ആന്റണി, രാജേഷ് ശര്‍മ, അരിസ്റ്റോ സുരേഷ്, ആരോള്‍ ഡി ശങ്കര്‍, ഗാവന്‍ റോയ് തുടങ്ങി മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങള്‍ ഒന്നിക്കുന്ന പോയിന്റ് റേഞ്ച് ഉടന്‍ തിയേറ്ററുകളിലേക്ക്.

ചിത്രത്തിലെ 'തച്ചക് മച്ചക്' വീഡിയോ ഗാനം ഇപ്പോള്‍ റിലീസായിരിക്കുകയാണ്. നേരത്തെ പുറത്തുവന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ഡി.എം പ്രൊഡക്ഷന്‍ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും ശരത് അപ്പാനിയും നിര്‍മിച്ച് സൈനു ചാവക്കാടന്‍ സംവിധാനം നിര്‍വഹിച്ച ആക്ഷന്‍ ക്യാമ്പസ് ചിത്രമാണ് 'പോയിന്റ് റേഞ്ച്'.

Advertising
Advertising

ക്യാമ്പസ് രാഷ്രീയവും പകയും പ്രണയവുമെല്ലാം ചര്‍ച്ച ചെയ്യുന്ന പോയിന്റ് റേഞ്ച്, 'ആദി' എന്ന കഥാപാത്രത്തിലൂടെ ശരത് അപ്പാനിയുടെ വേറിട്ട മുഖം ആയിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. ഡയാന ഹമീദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

സുധിര്‍ 3ഡി ക്രാഫ്റ്റ് ഫിലിം കമ്പനിയാണ് സഹനിര്‍മാണം. മിഥുന്‍ സുപ്രന്‍ എഴുതിയ കഥയ്ക്ക് ബോണി അസ്‌നാര്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. സായ് ബാലന്‍, പ്രദീപ് ബാബു, ബിമല്‍ പങ്കജ് എന്നിവര്‍ സംഗീതം നിര്‍വഹിക്കുന്നു. ടോണ്‍സ് അലക്‌സാണ് ഛായഗ്രഹണം.

ആര്‍ട്ട് ഡയറക്ടര്‍-ഷെഫീര്‍, മേക്കപ്പ്-പ്രഭീഷ് കോഴിക്കോട്, വസ്ത്രാലങ്കാരം-അനില്‍ കൊട്ടൂലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹോച്മിന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-നികേഷ് നാരായണ്‍, സംഘട്ടനം-റണ്‍ രവി, പി ആര്‍ ഒ-ശബരി

Tags:    

Writer - അന്ന കീര്‍ത്തി ജോര്‍ജ്

contributor

Editor - അന്ന കീര്‍ത്തി ജോര്‍ജ്

contributor

By - Web Desk

contributor

Similar News