'പരംസുന്ദരി' ഗ്രാമിയിലേക്ക്; സന്തോഷം പങ്കുവെച്ച് റഹ്മാന്‍

കൃതി സനോണ്‍ മുഖ്യവേഷത്തിലെത്തിയ മിമിയിലെ പരംസുന്ദരി എന്ന ഗാനമിറങ്ങിയപ്പോള്‍ തന്നെ വൈറലായിരുന്നു

Update: 2021-10-21 06:58 GMT

'മിമി' എന്ന ബോളിവുഡ് ചിത്രത്തിനായി ഒരുക്കിയ ഗാനം 64ആം ഗ്രാമി പുരസ്‌കാരത്തിനായി സമര്‍പ്പിച്ച വിവരം പങ്കുവെച്ച് എ.ആര്‍ റഹ്മാന്‍. കൃതി സനോണ്‍ മുഖ്യവേഷത്തിലെത്തിയ മിമിയിലെ 'പരം പരം പരംസുന്ദരി' എന്ന ഗാനമിറങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

'മിമിക്ക് വേണ്ടി ഞാന്‍ ചെയ്ത സൗണ്ട് ട്രാക്ക് 64ആം ഗ്രാമി പുരസ്‌കാരത്തിലേക്ക് സമര്‍പ്പിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു' എന്നാണ് എ ആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തത്. പിന്നാലെ അഭിനന്ദനം അറിയിച്ച് കൃതി സനോണ്‍ രംഗത്തെത്തി.

അമേരിക്കന്‍ ദമ്പതിമാര്‍ക്ക് വേണ്ടി വാടക ഗര്‍ഭം ധരിക്കുന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ലക്ഷ്മണ്‍ ഉട്ടേക്കറായിരുന്നു സംവിധാനം. മിമി നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്തത്. പങ്കജ് ത്രിപാഠി, മനോജ് പഹ്വ, സുപ്രിയ പതക്ക് തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

Advertising
Advertising

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News