വേദിയില്‍ പാടിക്കൊണ്ടിരിക്കെ എ.ആർ റഹ്മാന്റെ സംഗീത നിശ നിർത്തിവെപ്പിച്ച് പൊലീസ്

എ.ആർ റഹ്മാന്റെ ഹിറ്റ് ഗാനമായ 'ഛയ്യ ഛയ്യ' ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പൊലീസ് വേദിയിലെത്തിയത്

Update: 2023-05-01 12:18 GMT
Editor : Lissy P | By : Web Desk

പൂനെ: എ.ആർ റഹ്മാന്റെ സംഗീത നിശ നിർത്തിവെപ്പിച്ച് പൊലീസ്. പൂനൈയിലെ സംഗവാടിയിലെ രാജ ബഹദൂർ മില്ലന് സമീപത്ത് പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൊലീസ് വേദിയിലെത്തിയത്. രാത്രി എട്ടുമണിമുതൽ 10 വരെയായിരുന്നു സംഗീത നിശക്ക് സമയം അനുവദിച്ചത്. എന്നാൽ പത്ത് മണിക്ക് ശേഷവും പരിപാടി തുടർന്നു.ഇതോടെയാണ് പൊലീസ് വേദിയിലെത്തി പരിപാടി നിർത്താൻ ആവശ്യപ്പെട്ടതെന്ന് പൂനെ ഡിസിപി സോൺ 2 സ്മാർതന പാട്ടീലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.അനുവദിച്ച സമയം കഴിഞ്ഞെന്ന് അദ്ദേഹത്തെ അറിയിക്കുകയും അതിന് ശേഷം പാട്ട് നിർത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.

Advertising
Advertising

എ.ആർ റഹ്മാന്റെ ഹിറ്റ് ഗാനമായ 'ഛയ്യ ഛയ്യ' വേദിയിൽ ആലപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പൊലീസ് വേദിയിലെത്തിയത്. പൊലീസ് പാട്ടു പാടി തീർക്കാനനുവദിക്കാതെ പരിപാടി നിർത്താൻ ആവശ്യപ്പെടുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

അതേസമയം, ഷോ വിജയിപ്പിച്ചതിന് ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് എ.ആർ റഹ്മാൻ രംഗത്തെത്തി. 'പൂനെ! കഴിഞ്ഞ രാത്രിയിലെ എല്ലാ സ്‌നേഹത്തിനും സന്തോഷത്തിനും നന്ദി! ! പൂനെ ശാസ്ത്രീയ സംഗീതത്തിന്റെ ഈറ്റില്ലമായതിൽ സംശയിക്കാനില്ല. നിങ്ങൾക്കൊപ്പം വീണ്ടും പാടാൻ ഞങ്ങൾ ഉടൻ മടങ്ങിവരും!' അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News