കന്നഡ നടന്‍ സിദ്ദിഖ് സാമന്‍ മലയാളത്തില്‍; 'ആരോമലിന്‍റെ ആദ്യത്തെ പ്രണയം'പൂര്‍ത്തിയായി

അമാന ശ്രീനി നായികയാകുന്ന ചിത്രത്തിൽ സലിംകുമാർ , വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ , റിഷി സുരേഷ്, റമീസ് കെ , ശിവപ്രസാദ്, മെൽബിൻ ,രവി എന്നിവരും കഥാപാത്രങ്ങളാകുന്നു

Update: 2022-12-14 06:16 GMT

നാട്ടിൻപുറത്തുകാരനായ ചെറുപ്പക്കാരൻ ആരോമലിന്‍റെ ജീവിതത്തിലുണ്ടാകുന്ന വളരെ രസകരമായ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവബഹുല മുഹൂർത്തങ്ങളും കോർത്തൊരുക്കിയ " ആരോമലിന്‍റെ ആദ്യത്തെ പ്രണയം " ചിത്രീകരണം പൂർത്തിയായി. നിരവധി ആഡ് ഫിലിമുകളിലൂടെ ജനശ്രദ്ധ നേടിയ മുബീൻ റൗഫ്  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകുന്നത് കന്നട സിനിമയിലെ പോപ്പുലറായ യുവനടൻ സിദ്ദിഖ് സാമനാണ്. അമാന ശ്രീനി നായികയാകുന്ന ചിത്രത്തിൽ സലിംകുമാർ , വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ , റിഷി സുരേഷ്, റമീസ് കെ , ശിവപ്രസാദ്, മെൽബിൻ ,രവി എന്നിവരും കഥാപാത്രങ്ങളാകുന്നു.

Advertising
Advertising

ബാനർ - ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സ് , ഛായാഗ്രഹണം - എൽദോ ഐസക്, കഥ, തിരക്കഥ, സംഭാഷണം - മിർഷാദ് കയ്പമംഗലം, എഡിറ്റിംഗ് , കളറിസ്റ്റ് - അമരിഷ് നൗഷാദ്, ഗാനരചന - രശ്മി സുശീൽ, മിർഷാദ് കയ്പമംഗലം, അനൂപ് ജി, സംഗീതം - ചാൾസ് സൈമൺ, ശ്രീകാന്ത് ശങ്കരനാരായണൻ , ആലാപനം - കെ എസ് ഹരിശങ്കർ , ഹിഷാം അബ്ദുൾ വഹാബ്, അരവിന്ദ് വേണുഗോപാൽ, സച്ചിൻരാജ്, വിനോദ് കോവൂർ, ക്രിയേറ്റീവ് ഡയറക്ടർ - അമരിഷ് നൗഷാദ്, പ്രൊഡക്ഷൻ കൺട്രോളർ - റിയാസ് വയനാട്, പശ്ചാത്തലസംഗീതം - ശ്രീകാന്ത് ശങ്കരനാരായണൻ , കല-സിദ്ദിഖ് അഹമ്മദ്.

ചമയം - ഷിജുമോൻ , കോസ്‌റ്റ്യൂം - ദേവകുമാർ എസ് , കാസ്റ്റിംഗ് ഡയറക്ടർ - റമീസ് കെ , ത്രിൽസ് - സജീർഖാൻ , മരയ്ക്കാർ , കോറിയോഗ്രാഫി - സാകേഷ് സുരേന്ദ്രൻ , സംവിധാന സഹായികൾ - സൂര്യൻ, അലൻ വർഗ്ഗീസ്, അനു എസ് പ്രസാദ്, ലൊക്കേഷൻ മാനേജർ - അനന്തകൃഷ്ണൻ , സ്‌റ്റുഡിയോ - ഫ്യൂച്ചർ വർക്ക്സ് മീഡിയ ഫാക്ടറി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - മുഹമ്മദ് ഫയസ് , അശ്വിൻ മോട്ടി, ഡിസൈൻസ് - അർജുൻ സി രാജ്, മീഡിയ ഫാക്ടറി , സ്റ്റിൽസ് - ബെൻസൻ ബെന്നി, പി ആർ ഒ - അജയ് തുണ്ടത്തിൽ .

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News