'രാജാവ്, ഇതിഹാസം, സുഹൃത്ത്, എല്ലാറ്റിലുമുപരി മികച്ച നടൻ'; ഷാരൂഖ് ഖാനെ പുകഴ്ത്തി പൗലോ കൊയ്‌ലോ

ഷാരൂഖ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഷെയർ ചെയ്തുകൊണ്ടായിരുന്നു പ്രശംസ

Update: 2023-02-03 08:10 GMT
Editor : Lissy P | By : Web Desk

മുംബൈ:പഠാന്റ ഗംഭീര വിജയത്തിന് ശേഷം ബോളിവുഡ് താരം ഷാരൂഖ് ഖാനെ പ്രകീർത്തിച്ച് വിഖ്യാത എഴുത്തുകാരൻ പൗലോ കൊയ്‌ലോ. പഠാൻ സിനിമയുടെ വിജയത്തിന് ആരാധകർക്ക് നന്ദി അറിയിച്ച് ഷാരൂഖ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഷെയർ ചെയ്തുകൊണ്ടായിരുന്നു പൗലോ കൊയ്‌ലോയുടെ പ്രശംസ.

'രാജാവ്, ഇതിഹാസം, സുഹൃത്ത്'.. എല്ലാറ്റിലുമുപരി മികച്ച നടൻ (പാശ്ചാത്യ രാജ്യങ്ങളിൽ അദ്ദേഹത്തെ അറിയാത്തവർക്ക്, 'മൈ നെയിം ഈസ് ഖാൻ- ഞാൻ തീവ്രവാദിയല്ല' എന്ന സിനിമ നിർദേശിക്കുന്നു...)  എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നിമിഷ നേരം കൊണ്ട് ട്വീറ്റ് വൈറലായി.

Advertising
Advertising

ഇതുവരെ ഏകദേശം മൂന്ന് മില്യൻ പേരാണ് ട്വീറ്റ് കണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് പേർ ട്വീറ്റ് റീഷെയർ ചെയ്തു. ഇതിലും നന്നായി ഷാരൂഖ് ഖാനെ മറ്റൊരാളും പരിചയപ്പെടുത്തിയിട്ടുണ്ടാകില്ലെന്ന് ഒരാൾ ട്വീറ്റിന് താഴെ കമന്റ് ചെയ്തു. 

പൗലോ കൊയ്‌ലോയുടെ ട്വീറ്റിന് നന്ദിപറഞ്ഞ് ഷാരൂഖുമെത്തി. അധികം വൈകാതെ നമുക്ക് കണ്ടുമുട്ടാം. എല്ലാ നന്മകളും നേരുന്നുവെന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു.

'കരൺ ജോഹർ സംവിധാനം ചെയ്ത മൈ നേം ഈസ് ഖാൻ' ചിത്രത്തെ പ്രശംസിച്ച് 2017 ൽ പൗലോ കൊയ്ലോ രംഗത്തെത്തിയിരുന്നു. ഷാരൂഖിന് ഓസ്‌കാർ അവാർഡ് നൽകണമെന്നായിരുന്നു അന്ന് പൗലോ കൊയ്‌ലോ ട്വീറ്റ് ചെയ്തിരുന്നത്.

എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ടാണ് 'പഠാൻ' തിയേറ്ററുകളിൽ മുന്നേറുന്നത്. നാലുവർഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പഠാൻ. തുടർ പരാജയങ്ങൾക്ക് ശേഷം ഷാരൂഖിന് വമ്പൻ വിജയമാണ് പഠാൻ സമ്മാനിച്ചത്.  എട്ടുദിവസത്തിനുള്ളിൽ ഏകദേശം 417 കോടിയോളം രൂപയാണ് പഠാൻ ഇന്ത്യയിൽ നിന്ന് നേടിയത്. അടുത്ത ആഴ്ചക്കുള്ളിൽ ദംഗലിന്റെ മൊത്തം കളക്ഷനെ മറികടക്കുമെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.





Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News