സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനുമൊന്നിക്കുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' പോസ്റ്റർ പുറത്ത്

നീണ്ട ഇടവേളക്ക് ശേഷം ആൻ അഗസ്റ്റിൻ അഭിനയിക്കുന്ന ചിത്രമാണിത്‌

Update: 2022-08-29 14:43 GMT
Advertising

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന 'ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. ആൻ അഗസ്റ്റിൻ ആണ് നായിക. നീണ്ട ഇടവേളക്ക് ശേഷം ആൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മോഹൻ ലാലിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ചിത്രം സംവിധാനം ചെയ്യുന്നത് ഹരികുമാർ ആണ്.

Full View

നവ്യ നായർ ചിത്രം ഒരുത്തിക്ക് ശേഷം ബെൻസി പ്രോഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കെ.വി.അബ്ദുൾ നാസ്സറാണ്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് എം.മുകുന്ദൻ. അഴകപ്പനാണ് ഛായാഗ്രാഹണം. പ്രഭാവർമ്മയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്. ജനാർദ്ദനൻ, കൈലാഷ്, സ്വാസിക, സുനിൽ സുഖദ, നീന കുറുപ്പ്, സതീഷ് പൊതുവാൾ, ദേവി അജിത്ത്, ഡോ.രജിത് കുമാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

എഡിറ്റിംഗ് : അയൂബ് ഖാൻ,പ്രൊഡക്ഷൻ കൺട്രോളർ : ഷാജി പട്ടിക്കര,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ജയേഷ് മൈനാഗപ്പള്ളി,അസ്സോസിയേറ്റ് ഡയറക്ടർ : ഗീതാഞ്ജലി ഹരികുമാർ,പി ആർ ഒ : ആതിര ദിൽജിത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News