മലയാള താരങ്ങളുടെ ഫോട്ടോയില്‍ പവര്‍ സ്റ്റാറിനെ ഉള്‍പ്പെടുത്തിയില്ലെന്ന് ഒമര്‍ ലുലു; വിലക്കാണോ എന്ന് ബാബു ആന്‍റണി

ബാബു ആന്‍റണിയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

Update: 2021-05-20 14:03 GMT
Editor : Jaisy Thomas | By : Web Desk

സംവിധായകന്‍ ഒമര്‍ ലുലു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും അതിന് നടന്‍ ബാബു ആന്‍റണി നല്‍കിയിരിക്കുന്ന മറുപടിയുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെയുള്ള ഇളമുറത്തലമുറയിലെ നടന്‍മാരെ ഉള്‍പ്പെടുത്തി ഒരു ആരാധകന്‍ എഡിറ്റ് ചെയ്ത ഫോട്ടോയാണ് ഒമര്‍ പങ്കുവച്ചത് . കോവിഡ് ബോധവത്കരണത്തിന്‍റെ ഭാഗമായിട്ടാണ് ചിത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ബാബു ആന്‍റണിയെ ഉള്‍പ്പെടുത്തിയിട്ടില്ല. പവര്‍സ്റ്റാറിനെ ഉള്‍പ്പെടുത്താതിരുന്നത് മോശമായി എന്ന അടിക്കുറിപ്പോടെയാണ് ഒമര്‍ ചിത്രം പങ്കുവച്ചത്. ഇതിന് ബാബു ആന്‍റണി നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. വിലക്കാണോ ആവോ ഒമര്‍? അറിഞ്ഞില്ല, ആരും പറഞ്ഞില്ല എന്നായിരുന്നു ബാബുവിന്‍റെ കമന്‍റ്. ''എന്തായാലും സാരമില്ല ദൈവം അനുഗ്രഹിച്ചാൽ നമ്മൾ ഇതിന് ഒരു മറുപടി പവർസ്റ്റാറിലൂടെ കൊടുക്കും'' എന്നായിരുന്നു ഒമറിന്‍റെ മറുപടി കമന്‍റ് .

Advertising
Advertising




 


ബാബു ആന്‍റണിയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. മലയാളികളുടെ മനസ്സിൽ ബാബു ചേട്ടൻ ഉണ്ട്, ഇതിൽ എന്തു ഇരിക്കുന്നു bro നിങ്ങൾ ഞങ്ങളുടെ മനസിൽ അന്നും ഇന്നും hero ആണ്, ചേട്ടനെ മറന്നത് ശെരിയായില്ല , കുട്ടിക്കാലത്തു ഇദ്ദേഹത്തെ അനുകരിക്കാത്തതായി ആരും ഉണ്ടാകില്ല. ഞങ്ങളുടെ ഹീറോ എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. ചില വിരുതന്‍മാര്‍ ബാബു ആന്‍റണിയെ ഗ്രൂപ്പ് ഫോട്ടോയില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുമുണ്ട്.

ബാബു ആന്‍റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് പവര്‍ സ്റ്റാര്‍. നീണ്ട ഇടവേളക്ക് ശേഷം താരം നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ റിയാസ് ഖാന്‍, അബു സലിം എന്നിവരുമുണ്ട്.

Full View

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News