'പനച്ചേല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ബിന്‍സി': കുറിപ്പുമായി 'ജോമോന്‍'

ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസായി ആഴ്ചകള്‍ പിന്നിട്ടെങ്കിലും പല ആംഗിളുകളിലും ചിത്രത്തെ പുകഴ്ത്തിയും ഇകഴ്ത്തിയും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

Update: 2021-04-15 04:59 GMT
Editor : rishad | By : Web Desk
Advertising

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി എന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസായി ആഴ്ചകള്‍ പിന്നിട്ടെങ്കിലും പല ആംഗിളുകളിലും ചിത്രത്തെ പുകഴ്ത്തിയും ഇകഴ്ത്തിയും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. സിനിമയിലെ ജോമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയ ബാബുരാജിന്റെ വ്യത്യസ്തമായൊരു കുറിപ്പാണ് ഇപ്പോഴത്തെ തരംഗം.

പനച്ചേല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ബിന്‍സിയാണെന്നാണ് ബാബുരാജ് പറയുന്നത്. ഫഹദിനും ബിൻസിയെ അവതരിപ്പിച്ച ഉണ്ണിമായയുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു ബാബുരാജിന്റെ രസകരമായ ഈ കുറിപ്പ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിച്ചത്. നടൻ ബാബുരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് ആയാണ് ജോമോൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ വാഴ്ത്തുന്നത്. ശ്യാം പുഷ്കരൻ ആണ് ജോജിയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

ബിൻസി ...പനചെല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ. വളരെ ചെറുപ്പത്തിലേ 'അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പൻ ഇത്തിരി strict ആയാണ് വളർത്തിയത് എന്നത് സത്യമാണ് .ബിൻസി കുടുംബത്തിൽ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി ,,എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പോലീസ് കേസ്‌ ആക്കിയതും എല്ലാം ബിൻസിയുടെ ഇടപെടലുകൾ ആണ് ..ഇപ്പൊ അവസാനം എന്തായി ....സ്വത്തുക്കൾ എല്ലാം അവർക്കു മാത്രമായി .എന്റെ അനിയൻ പാവമാണ് , മകൻ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല ...

Full View

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News