നടന്‍ ബൈജുവിന്‍റെ മകള്‍ക്ക് എം.ബി.ബി.എസ്; വിജയം ഡോ.വന്ദനക്ക് സമര്‍പ്പിക്കുന്നുവെന്ന് താരം

ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു

Update: 2023-06-26 04:14 GMT

ബൈജു സന്തോഷിന്‍റെ മകളുടെ ബിരുദദാന ചടങ്ങില്‍ നിന്ന്

മകള്‍ എം.ബി.ബി.എസുകാരിയായ സന്തോഷം പങ്കുവച്ച് നടന്‍ ബൈജു സന്തോഷ്. ഡോ. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും എം.ബി.ബി.എസ് ബിരുദം ലഭിച്ചുവെന്നും ഈ വിജയം അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ദുഃഖത്തോടുകൂടി സമർപ്പിക്കുന്നുവെന്നും ബൈജു ഫേസ്ബുക്കില്‍ കുറിച്ചു.


ബൈജുവിന്‍റെ കുറിപ്പ്

എന്‍റെ മകൾ ഐശ്വര്യ സന്തോഷിന് ഡോ. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും എം.ബി.ബി.എസ് ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ഈ വിജയം ദുഃഖത്തോടുകൂടി സമർപ്പിക്കുന്നു.

Advertising
Advertising



കഴിഞ്ഞ മാസമാണ് പൊലീസ് വൈദ്യ പരിശോധനയ്ക്കെത്തിച്ച സന്ദീപ് എന്ന അധ്യാപകന്‍ വന്ദനയെ കുത്തിക്കൊന്നത്. കാലില്‍ പരിക്കേറ്റ നിലയിലാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍ മുറിവ് പരിശോധിച്ച ശേഷം എക്സ്റേ എടുക്കാൻ പോകുമ്പോള്‍ കൂടെ വന്ന ബന്ധുവിനെയാണ് സന്ദീപ് ഒരു പ്രകോപനവുമില്ലാതെ ആദ്യം ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിച്ചു. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന കത്രികയെടുത്താണ് സന്ദീപ് വന്ദനയെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അക്രമി വന്ദനയെ പിന്തുടർന്ന് കുത്തി. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News