ബെന്യാമിനും ഇന്ദുഗോപനും ഒന്നിച്ച് തിരക്കഥയൊരുക്കുന്ന ചിത്രം; മാത്യു തോമസും മാളവിക മോഹനും പ്രധാന വേഷങ്ങളില്‍

ചിത്രീകരണം തിരുവനന്തപുരത്തെ പൂവാറിൽ ആരംഭിച്ചു. നവാഗതനായ ആൽവിൻ ഹെന്‍റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Update: 2022-09-21 08:28 GMT

അക്ഷരങ്ങളുടെ 'ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമിനും ജി. ആർ.ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്തെ പൂവാറിൽ ആരംഭിച്ചു. നവാഗതനായ ആൽവിൻ ഹെന്‍റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെ.കെ, വേണു സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ച ആൽവിൻ ഹെൻറി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. റോക്കി മൗണ്ടൻ സിനിമാസിന്‍റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ഈ ചിത്രം നിർമ്മിക്കുന്നത്. പൂവാർ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്.

Advertising
Advertising

കടലും കായലും ചേരുന്ന പൊഴി പൂവാറിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്‍റെ സംസ്കാരവും ആചാരവും ഭാഷയുമൊക്കെ പഞ്ചാത്തലമാക്കിയാണ് ഈ ചിത്രത്തിന്‍റെ അവതരണം. സാധരണക്കാരായ ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തിന്‍റെ ഒരു നേർക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം. മാത്യു തോമസ് നായകനാകുന്ന ഈ ചിത്രത്തിൽ മാളവികാ മോഹനാണ് നായിക. പട്ടം പോലെ, ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി. ജയ എസ്. കുറുപ്പ് ,വീണാ നായർ മഞ്ജു പത്രോസ്, സ്മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു '

കഥ - ആൽവിൻ ഹെൻറി. അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം പകർന്നിരിക്കുന്നു. ആനന്ദ്.സി.ചന്ദ്രൻ ഛായാഗ്രഹണവും മനു ആൻ്റെ ണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സുജിത് രാഘവ്, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും -ഡിസൈൻ - സമീറ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പ്രദീപ് ഗോപിനാഥ്, വിജയ് പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പൂവാർ ,വിഴിഞ്ഞം, നെയ്യാറ്റിൻകര ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News