ആറ് വര്‍ഷത്തിനു ശേഷം ഭാവനയുടെ തിരിച്ചുവരവ്; ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ഇന്ന് തിയേറ്ററുകളില്‍

മറ്റൊരു ഇന്നിങ്സ് ആരംഭിക്കുകയാണെന്ന് ഭാവന

Update: 2023-02-24 03:17 GMT

Bhavana

ഭാവന നായികയായി എത്തുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമ ഇന്ന് തിയേറ്ററുകളിലെത്തും. ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഭാവന മലയാള സിനിമയിലേക്ക് എത്തുന്നത്. ഭാവനയുടെ തിരിച്ചുവരവിന് ആശംസകൾ നേരുകയാണ് സിനിമാലോകം.

ഭാവനയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് തെന്നിന്ത്യൻ സിനിമാ ലോകം. നീണ്ടനാളുകൾക്ക് ശേഷമുള്ള തിരിച്ചുവരവിൽ ടൈഗർ ഷ്രോഫ്, മാധവൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, പര്‍വതി തുടങ്ങിയവര്‍ ഭാവനയ്ക്ക് ആശംസകളുമായി എത്തി. പൃഥ്വിരാജിനൊപ്പം ആദം ജോണ്‍ എന്ന സിനിമയിലാണ് ഭാവന ഏറ്റവും ഒടുവില്‍ മലയാളത്തിലെത്തിയത്.

Advertising
Advertising

"ഈ യാത്രയില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഞാന്‍ മലയാള സിനിമയില്‍ അഭിനയിക്കണമെന്ന് നിര്‍ബന്ധിച്ച എല്ലാവര്‍ക്കും നന്ദി. മറ്റൊരു ഇന്നിങ്സ് ആരംഭിക്കുകയാണ്" എന്നാണ് ഭാവനയുടെ പ്രതികരണം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് ആണ് ഭാവനയുടെ അടുത്ത സിനിമ.

ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയില്‍ ഷറഫുദ്ദീനാണ് നായകവേഷത്തിൽ എത്തുന്നത്. നവാഗതനായ ആദിൽ മൈമൂനത്താണ് സിനിമയുടെ സംവിധായകന്‍. എഡിറ്റിങ്ങും അദ്ദേഹമാണ് നിര്‍വഹിച്ചത്. അശോകൻ, സാദിഖ്, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അതിരി ജോ, അഫ്സാന ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അരുൺ റഷ്ദിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം ഒരുക്കിയത് ബിജിബാലാണ്. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിച്ചത്.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News