'നമ്മള് വിചാരിച്ചാല്ലൊന്നും ആണുങ്ങളെ നന്നാക്കാന്‍ പറ്റത്തില്ല'; 'ചട്ടമ്പി'ത്തരങ്ങളുമായി പുതിയ ട്രെയിലര്‍

അടിമുടി ദുരൂഹതയും സംഘര്‍ഷ നിമിഷങ്ങളും ചേര്‍ന്ന ട്രെയിലര്‍ സിനിമയുടെ സ്വഭാവം വരച്ചുകാട്ടുന്നതാണ്

Update: 2022-09-20 15:56 GMT
Editor : ijas

ശ്രീനാഥ് ഭാസി നായകനാവുന്ന ചട്ടമ്പിയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. അടിമുടി ദുരൂഹതയും സംഘര്‍ഷ നിമിഷങ്ങളും ചേര്‍ന്ന ട്രെയിലര്‍ സിനിമയുടെ സ്വഭാവം വരച്ചുകാട്ടുന്നതാണ്. നവാ​ഗതനായ അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗിയാണ് നിർമ്മിക്കുന്നത്.

1990കളിലെ ഒരു ചട്ടമ്പിയുടെ കഥ പറയുന്ന ചിത്രത്തിൽ ശ്രീനാഥ്‌ ഭാസിയെകൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ്‌ ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു. ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ചിത്രത്തിന്‍റെ ഛായാ​ഗ്രാഹകൻ കൂടിയായ അലക്‌സ് ജോസഫ് ആണ്.

Advertising
Advertising
Full View

സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം എന്നിവർ സഹ നിർമ്മാതാക്കൾ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ് ആണ്. സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ജോയൽ കവിയാണ് എഡിറ്റർ. പ്രൊഡക്ഷൻ കൺട്രോളർ-ജിനു, പി.ആർ.ഒ-ആതിര. കണ്ടന്‍റ് ഫാക്ടറിയാണ് പി.ആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം. 

22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവും ആഷിഖ് അബുവിന്‍റെ അസ്സോസിയേറ്റും ആയിരുന്ന അഭിലാഷ് എസ്. കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. ഭീഷ്മപര്‍വത്തിനു ശേഷം ശ്രീനാഥ് ഭാസി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ചട്ടമ്പി. മിന്നൽ മുരളിക്ക് ശേഷം വരുന്നതും മലയാളത്തിൽ ആദ്യമായി തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ഗുരു സോമസുന്ദരം ചിത്രം കൂടിയാണ് ഇത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News