കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ്

വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ചെമ്പന്‍ കൊച്ചുണ്ണിയായി എത്തുന്നത്

Update: 2021-12-13 05:32 GMT

സത്യന്‍ അവതരിപ്പിച്ച കായംകുളം കൊച്ചുണ്ണിയെയും നിവിന്‍ പോളിയുടെ കൊച്ചുണ്ണിയെയും നമ്മള്‍ കണ്ടുകഴിഞ്ഞു. ഇനി ചെമ്പന്‍ വിനോദാണ് അടുത്തതായി കായംകുളം കൊച്ചുണ്ണിയായി പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ പോകുന്നത്. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ചെമ്പന്‍ കൊച്ചുണ്ണിയായി എത്തുന്നത്.

വിനയന്‍റെ കുറിപ്പ് വായിക്കാം

"പത്തൊൻപതാം നൂറ്റാണ്ട്"എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയുടേതാണ് പതിനേഴാമത്തെ character poster.. മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറെ ശ്രദ്ധേയനായ നടൻ ചെമ്പൻ വിനോദാണ് തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിച്ചിരിക്കുന്നത്.. പല സിനിമകൾക്കായും തീർത്ത കൊച്ചുണ്ണിയെ പറ്റിയുള്ള ഫാൻറസി നിറഞ്ഞ കഥകൾക്കപ്പുറം ചരിത്രത്തിൻെറ ലഭ്യമായ ഏടുകളിലൂടെ എല്ലാം ബൃഹുത്തായ വായന പൂർത്തിയാക്കിയാണ് പത്തൊൻപതാം നൂറ്റാണ്ടിലെ കായംകുളം കൊച്ചുണ്ണിയെ ദൃശ്യവൽക്കരിച്ചത്.

Advertising
Advertising

1818 ൽ കൊച്ചുണ്ണി ജനിച്ചെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്.. പക്ഷേ മരണത്തേപ്പറ്റി വ്യത്യസ്തമായ വിവരങ്ങളാണ് ലഭിക്കുന്നത്. ചിലർ 1859 എന്നു പറയുമ്പോൾ മറ്റു ചില രേഖകളിൽ 1895 എന്നു പറയുന്നു... ഈ സിനിമയിലെ നായക കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കാൾ പ്രായത്തിൽ ഏഴു വയസ് കൂടുതലാണ് കായംകുളം കൊച്ചുണ്ണിക്ക്.. വേലായുധപ്പണിക്കരുടെ ജനനം 1825-ലാന്നെന്നും മരണം 1874ൽ ആണന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിന് രേഖകളും ഉള്ളതാണ്..


പക്ഷേ കൃത്യമായ ജനന മരണ രേഖകളും ജീവിച്ചിരുന്ന വീടും ആറാട്ടുപുഴ വേലായുധപ്പണിക്കർ നടത്തിയ ധീരമായ പോരാട്ടങ്ങളും, ശ്രീനാരായണ ഗുരുദേവന് മുൻപേതന്നെ അധസ്ഥിതർക്കു വേണ്ടി ക്ഷേത്രം സ്ഥാപിച്ചതിന്‍റെ തെളിവുകളും ഒക്കെ ഉണ്ടായിട്ടും വേലായുധനെ ചരിത്രപുസ്തകങ്ങളിൽ തമസ്കരിക്കുകയോ ഒരു വരിയിൽ മാത്രം ഒതുങ്ങുന്ന അപ്രധാന വ്യക്തിയായി മാറ്റുകയോ ചെയ്തിരുന്നു..

ചരിത്രകാരൻമാരാൽ പരിഗണന ലഭിക്കാതെ ഒഴിവാക്കപ്പെട്ട ഒരു സാഹസികനായ പോരാളിയെ പറ്റി സിനിമ എടുക്കുന്നതിന്‍റെ ത്രില്ലിലാണ് ഞാനിപ്പോൾ കായംകുളം കൊച്ചുണ്ണി എന്ന സാഹസികനായ തസ്കരനെ പിടിക്കുവാൻ തിരുവിതാംകൂറിലെ ദിവാന്‍റെ കല്പനപ്രകാരം പലപ്പോഴും പോലീസും പട്ടാളവും കിണഞ്ഞു പരിശ്രമിച്ചിട്ടും പരാജയമായിരുന്നു ഫലം. വേലായുധച്ചേകവരും കൊച്ചുണ്ണിയും തമ്മിൽ കണ്ടു മുട്ടുന്ന രസകരമായ രംഗം ചരിത്ര സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകന് ഏറെ പുതുമയുള്ളതായിരിക്കും.. അതിഭാവുകത്വം നിറഞ്ഞ കഥാപാത്രമായി മാറാതെ... തന്‍റേടിയായ തസ്കരൻ കൊച്ചുണ്ണിയെ വളരെ റിയലസ്റ്റിക്കായി ചെമ്പൻ വിനോദ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News