വയനാട് ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി ചിരഞ്ജീവിയും റാം ചരണും

വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ വിഷമത്തിൽ പങ്കുചേരുന്നെന്നും ചിരഞ്ജീവി എക്സില്‍ കുറിച്ചു

Update: 2024-08-04 14:14 GMT

ഹൈദരാബാദ്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്ക് ധനസഹായവുമായി തെന്നിന്ത്യൻ താരങ്ങളായ റാം ചരണും ചിരഞ്ജീവിയും.

ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങൾ സംഭാവന ചെയ്തത്. ചിരഞ്ജീവിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

'കേരളത്തിലെ പ്രകൃതിക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിനു പേരുടെ വിയോഗത്തിൽ അതീവമായി ദുഃഖിക്കുന്നു. ദുരിതബാധിതർക്കുള്ള ഞങ്ങളുടെ പിന്തുണയുടെ അടയാളമായി ഞാനും ചരണും ചേർന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. വേദനിക്കുന്ന എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു'-  ഇങ്ങനെയാണ് ചിരഞ്ജീവി എക്സില്‍ കുറിച്ചത്. 

Advertising
Advertising

നേരത്തെ തെന്നിന്ത്യൻ താരം അല്ലു അർജുൻ 25 ലക്ഷം രൂപയാണ് കേരളത്തിനായി അല്ലുഅർജുൻ നൽകിയത്. നടി രശ്‌മിക മന്ദാനയും 10 ലക്ഷം രൂപ നൽകിയിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് വയനാടിന് കൈത്താങ്ങായി എത്തിയിരിക്കുന്നത്. തെന്നിന്ത്യൻ താരങ്ങളായ സൂര്യയും, ജ്യോതികയും, കാർത്തിയും, വിക്രവുമെല്ലാം വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരുകയും സഹായവും നൽകിയിട്ടുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News