മെഗാ 157 -ഫാന്‍റസി ചിത്രവുമായി വീണ്ടും ചിരഞ്ജീവി

യുവി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി, പ്രമോദ്, വിക്രം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്

Update: 2023-08-22 08:29 GMT
Editor : Jaisy Thomas | By : Web Desk

ചിരഞ്ജീവി

വർഷങ്ങൾക്ക് ശേഷം ചിരഞ്ജീവി ഒരു ഫാന്‍റസി ചിത്രത്തിൽ അഭിനയിക്കുന്നു. മെഗാ 157 എന്നാണ് ചിത്രത്തിനു താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ബിംബിസാര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വസിഷ്ഠയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി, പ്രമോദ്, വിക്രം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. 'ജഗദേക വീരുഡു അതിലോക സുന്ദരി' പോലെയുള്ള മറ്റൊരു ഫാന്‍റസി എന്‍റർടെയ്‌നറിൽ ചിരഞ്ജീവിയെ കാണാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതാണ് ഈ പ്രഖ്യാപനം.


ചിരഞ്ജീവിയുടെ പിറന്നാൾ ദിനത്തില്‍ സംവിധായകൻ വസിഷ്ഠ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടു. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, ആകാശം, അഗ്നി, വായു എന്നിവ നിറയുന്നതാണ് അന്നൗൺസ്‌മെന്‍റ് പോസ്റ്ററിൽ കാണുന്നത്.ഒരു ഫാന്‍റസി ചിത്രത്തിൽ ചിരഞ്ജീവി കൂടി എത്തുന്നതോടെ പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറമാണ് സിനിമ സഞ്ചരിക്കാൻ ഒരുങ്ങുന്നത്. യുവി ക്രിയേഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം വൻ ബജറ്റിലാണ് ഒരുക്കുന്നത്. പി. ആർ.ഒ - ശബരി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News