സായ് പല്ലവി എന്‍റെ സിനിമയുടെ ഓഫര്‍ നിരസിക്കണേ എന്നായിരുന്നു പ്രാര്‍ത്ഥന; കാരണമിതാണെന്ന് ചിരഞ്ജീവി

ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായ ഭോലാ ശങ്കറിന് വേണ്ടി സായിയെ സമീപിച്ചിരുന്നു

Update: 2021-09-22 06:21 GMT
Editor : Jaisy Thomas | By : Web Desk

സായ് പല്ലവി തന്‍റെ പുതിയ സിനിമയായ ഭോലാ ശങ്കറിലേക്കുള്ള ഓഫര്‍ നിരസിക്കണേ എന്നായിരുന്നു തന്‍റെ പ്രാര്‍ത്ഥനയെന്ന് തെലുങ്ക് താരം ചിരഞ്ജീവി. നാഗചൈതന്യയും സായിയും ഒന്നിച്ച ലവ് സ്റ്റോറിയുടെ പ്രിവ്യൂ ഷോ ചടങ്ങിനിടെയാണ് ചിരഞ്ജീവി ഇക്കാര്യം വ്യക്തമാക്കിയത്.

ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായ ഭോലാ ശങ്കറിന് വേണ്ടി സായിയെ സമീപിച്ചിരുന്നു. സായ് പല്ലവിയെ ഭോലാ ശങ്കര്‍ ടീം സമീപിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍, നടി ഓഫര്‍ സ്വീകരിക്കരുതെന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നു. സായ് ആ ഓഫര്‍ നിരസിക്കുകയും ചെയ്തു. അതില്‍ തനിക്ക് വളരെയധികം നന്ദിയും സന്തോഷവുമാണ് എന്നാണ് ചിരഞ്ജീവി പറയുന്നത്. ഭോലാ ശങ്കറില്‍ ചിരഞ്ജീവിയുടെ സഹോദരി വേഷത്തിലേക്കാണ് സായ് പല്ലവിയെ സമീപിച്ചിരുന്നത്. സഹോദരി ആയിട്ടല്ല, സായ് ജോഡി ആയി എത്തണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ചിരഞ്ജീവി പറഞ്ഞു.

Advertising
Advertising




 ''വരുണ്‍ തേജ് അദ്ദേഹത്തിന്‍റെ ഒരു വീഡിയോ കാണിച്ചു തന്നപ്പോള്‍ സായ് പല്ലവിയെയാണ് ഞാന്‍ ശ്രദ്ധിച്ചത്. അവര്‍ സുന്ദരിയായ നടിയാണ്'' ചീരു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റീമേക്ക് ചിത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് ഭയമാണെന്നും അതുകൊണ്ടാണ് ഓഫര്‍ നിരസിച്ചതെന്നും സായ് പല്ലവി പറഞ്ഞു. ഒരു നര്‍ത്തകിയായും പ്രണയജോഡിയായും ചിരഞ്ജീവിയോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സായ് പല്ലവി പറഞ്ഞു.

അജിത്തിന്‍റെ ഹിറ്റ് ചിത്രം വേതാളത്തിന്‍റെ തെലുങ്ക് റീമേക്കാണ് ഭോലാ ശങ്കര്‍. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തിലെത്തുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News