'ചിത്രം' ഉള്‍പ്പെടെയുള്ള ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു

ബിസിനസിൽ നിന്ന് വിരമിച്ച് 12 വർഷം മുൻപാണ് തൃശൂരിൽ താമസമാക്കിയത്

Update: 2023-05-16 07:40 GMT

പി.കെ.ആര്‍ പിള്ള

തൃശൂർ: മലയാളികൾ തിയറ്ററുകളിൽ ആഘോഷമാക്കി മാറ്റിയ ഒട്ടേറെ സിനിമകൾ സമ്മാനിച്ച നിർമാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു. ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച സിനിമകൾ നിർമ്മിച്ച പി.കെ.ആർ പിള്ള എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് .

മുംബൈയിലെ ബിസിനസിലൂടെ ശ്രദ്ധേയനായ പിള്ള എല്ലാ മേഖലകളിലും വിശാലമായ സൗഹൃദം സൂക്ഷിച്ചിരുന്നു . ഇന്ദിരാഗാന്ധിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന അദ്ദേഹം മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ചരിത്രവുമുണ്ട് . ബിസിനസിൽ നിന്ന് വിരമിച്ച് 12 വർഷം മുൻപാണ് തൃശൂരിൽ താമസമാക്കിയത്.ഷിർദി സായി ബാബയുടെ കടുത്ത ഭക്തനായിരുന്ന പിള്ള തന്‍റെ ജന്മനാടായ കൂത്താട്ടുകുളത്ത് വീടിനോട് ചേർന്ന് ഒരു ക്ഷേത്രവും അതേ പേരിൽ ഒരു ഓഡിറ്റോറിയവും നിർമ്മിച്ചിരുന്നു.

തത്തമ്മേ പൂച്ച പൂച്ച , വെപ്രാളം , ഓണത്തുമ്പിക്കൊരൂഞ്ഞാൽ , പുലി വരുന്നേ പുലി, ഒരു യുഗസന്ധ്യ , ശോഭ്‌രാജ് , അമൃതം ഗമയ, ചിത്രം , വന്ദനം , അർഹത , അഹം , കിഴക്കുണരും പക്ഷി, , റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ, പ്രണയമണിത്തൂവൽ എന്നിവയാണ് പി.കെ. ആർ പിള്ള നിർമ്മിച്ച ചിത്രങ്ങൾ.

രമയാണ് ഭാര്യ.മക്കള്‍-രാജേഷ്, പ്രീതി, സാജു,സിദ്ധു. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിദ്ധുവിനെ 2018ല്‍ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News