കാത്തിരിപ്പിന് അവസാനം; വിക്രമിന്‍റെ 'ധ്രുവനച്ചത്തിരം' വരുന്നു

സംവിധായകന്‍ ഗൗതം മേനോന്‍ അടുത്തിടെ പാർത്ഥിബനൊപ്പം 'ധ്രുവനച്ചത്തിര'ത്തിന് വേണ്ടി ഒരു സീക്വൻസ് ചിത്രീകരിച്ചിരുന്നു

Update: 2023-02-07 09:55 GMT

ധ്രുവനച്ചത്തിരം പോസ്റ്റര്‍

ചെന്നൈ: ചിയാന്‍ വിക്രമിന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ധ്രുവനച്ചത്തിരം'. 2017ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം പല കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോള്‍ പ്രതിബന്ധങ്ങളെല്ലാം കടന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ചില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.


സംവിധായകന്‍ ഗൗതം മേനോന്‍ അടുത്തിടെ പാർത്ഥിബനൊപ്പം 'ധ്രുവനച്ചത്തിര'ത്തിന് വേണ്ടി ഒരു സീക്വൻസ് ചിത്രീകരിച്ചിരുന്നു. ഷൂട്ടിംഗ് പൂർത്തിയായെന്നാണ് റിപ്പോര്‍ട്ട്. വിജയ്, ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ലിയോ' എന്ന ചിത്രത്തില്‍ ഗൗതം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗിന്‍റെ തിരക്കിലാകുന്നതിന് മുമ്പ് 'ധ്രുവനച്ചത്തിര'ത്തിന്റെ ജോലികൾ പൂർത്തിയാക്കാന്‍ സംവിധായകന്‍ തീരുമാനിച്ചിരുന്നു. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ റിതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, രാധിക ശരത്കുമാർ, വിനായകൻ, അർജുൻ ദാസ്, ദിവ്യദർശിനി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertising
Advertising



മലയാളിയായ ജോമോന്‍ ടി.ജോണാണ് ക്യാമറ. സംഗീതം-ഹാരിസ് ജയരാജ്. മണിരത്‌നം സംവിധാനം ചെയ്യുന്ന 'പൊന്നിയിൻ സെൽവൻ 2'ന്‍റെ ഭാഗമാണ് വിക്രം. പാ രഞ്ജിത്തിന്‍റെ 'തങ്കാലൻ' എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം താരത്തിന്‍റെതായി മൂന്നു വമ്പന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News