രഞ്ജിത്തിനെതിരായ വിനയന്‍റെ പരാതി പരിശോധിക്കണം: സാംസ്കാരിക വകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

സർക്കാർ രഞ്ജിത്തിനെതിരെ നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വിനയൻ

Update: 2023-08-02 15:54 GMT

വിനയന്‍, രഞ്ജിത്ത്

Advertising

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സംവിധായകൻ വിനയൻ. രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് കത്തിൽ പറയുന്നു. വിനയന്റെ പരാതി പരിശോധിക്കാൻ സാംസ്കാരിക വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അവാർഡ് നിർണയത്തിൽ ഇടപെട്ടെന്ന് പറയുന്ന രണ്ട് ജൂറി അംഗങ്ങളുടെ ഫോൺ സംഭാഷണങ്ങൾ വിനയന്‍ സമൂഹ മാധ്യങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന് അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിന് രഞ്ജിത്ത് അർഹനല്ലെന്ന് ചൂണ്ടിക്കാട്ടി വിനയൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ആവശ്യം.

രഞ്ജിത്തിനെതിരെ കൂടുതൽ തെളിവുകൾ ഉണ്ടെന്ന് വിനയൻ പറയുന്നു. ഈ തെളിവുകൾ സഹിതമാണ് കത്ത് നൽകിയത്. സർക്കാർ രഞ്ജിത്തിനെതിരെ നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വിനയൻ അറിയിച്ചിട്ടുണ്ട്. എന്നാൽ വിനയൻ നിരന്തരമായി ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെയും രഞ്ജിത്ത് തയ്യാറായിട്ടില്ല. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News