'ആര്‍.എസ്.എസുകാരെ 'കൊല്ലണം' എന്ന് പറയാറില്ല, പറയുകയുമില്ല, എന്‍റെ ഭാഷയല്ല'; മാല പാര്‍വതി

Update: 2021-06-01 11:54 GMT
Editor : ijas

ആര്‍.എസ്.എസുകാരെ 'കൊല്ലണം' എന്ന തരത്തില്‍ തന്‍റെ പേരില്‍ പ്രചരിക്കുന്ന ട്രോളില്‍ വിശദീകരണവുമായി നടി മാല പാര്‍വതി. സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണമെന്നും എതിർക്കണമെന്നും പറയാറുണ്ടെന്നും പറഞ്ഞ മാല പാര്‍വതി പ്രചരിക്കുന്ന ട്രോളിലെ പോലെ കൊല്ലണം എന്ന് പറയാറില്ലെന്നും അത് തന്‍റെ ഭാഷയല്ലെന്നും വ്യക്തമാക്കി. തന്‍റെ വാക്കുകള്‍ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നതായും എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റമില്ലെന്നും മാല പാര്‍വതി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. 

Advertising
Advertising

മാല പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ടവരെ.. ഒരു കാര്യം. ഞാൻ RSS കാരെ കൊല്ലണം എന്നൊരു ട്രോൾ കറങ്ങി നടക്കുന്നുണ്ട്. സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിർക്കണം എന്ന് പറയാറുണ്ട്.

എന്നാൽ "കൊല്ലണം " എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എൻ്റെ ഭാഷയല്ല. എൻ്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു.

എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റവുമില്ല.

Full View

Tags:    

Editor - ijas

contributor

Similar News