'ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനൊപ്പം': മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റിന് നേരെ സൈബർ ആക്രമണം

പോസ്റ്റിന് നൽകിയിരിക്കുന്ന തലക്കെട്ടാണ് വിവാദങ്ങൾക്ക് കാരണം

Update: 2022-10-22 10:31 GMT

വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിന് നേരെ സൈബർ ആക്രമണം. പോസ്റ്റിന്റെ തലക്കെട്ട് ചൂണ്ടിക്കാട്ടി നിരവധി ആളുകളാണ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Full View

ആദ്യത്തെ സൈക്കിളിൽ ചത്തു പോയ അച്ഛനൊപ്പം എന്ന തലക്കെട്ടാണ് വിവാദങ്ങൾക്ക് കാരണം. അച്ഛൻ മനുഷ്യനാണെന്നും പൂച്ചയും പട്ടിയുമൊന്നുമല്ലെന്നും കുറച്ച് ബഹുമാനം നൽകണമെന്നുമൊക്കെയാണ് ആളുകൾ വിമർശിക്കുന്നത്. തലക്കെട്ട് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമാണെന്നും തെറ്റിദ്ധരിക്കപ്പട്ടതാണെന്നുമൊക്കെ ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും നെഗറ്റീവ് കമന്റുകളാണ് പോസ്റ്റിന് കൂടുതലും.

Advertising
Advertising

കഴിഞ്ഞ ആഴ്ച ചിത്രത്തിന്റെ പ്രൊമോഷൻ വീഡിയോ പുറത്തിറങ്ങിയത് മുതൽ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മീശമാധവനിൽ സലിം കുമാർ അവതരിപ്പിച്ച അഡ്വ.മുകുന്ദനുണ്ണിയും ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന മുകുന്ദനുണ്ണിയും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലായിരുന്നു വീഡിയോ.

അഭിനവ് സുന്ദർ നായകിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം നവംബർ 11ന് റിലീസ് ചെയ്യും. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയാണ് നിർമാണം. വിമൽ ഗോപാലകൃഷ്ണനും അഭിനവ് സുന്ദറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം നിർവഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News