'പസൂരി' ആഗോള ഹിറ്റ്; ദാന റാസിഖ് ഇനി അഫ്സല്‍ യൂസുഫിന്‍റെ സംഗീതത്തില്‍ പാടും

അഫ്സല്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്

Update: 2022-07-21 07:48 GMT
Editor : ijas

സുന്ദരനായവനേ, വാതുക്കല് വെള്ളരിപ്രാവ്, ആഫ്രീന്‍ ആഫ്രീന്‍ എന്നീ കവര്‍ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ദാന റാസിഖ് പാക് ഗായകരായ അലി സേത്തിയും ഷെ ഗില്ലും ആലപിച്ച് ലോകമമ്പൊടും ഹിറ്റായ 'പസൂരി'യിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ദാനയോടൊപ്പം സഹോദരങ്ങളായ തൂബ റാസികും മുഹമ്മദ് ദുര്‍റ റാസികും പസൂരിയുടെ ഭാഗമായിരുന്നു. യൂ ട്യൂബില്‍ 30 ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട ഗാനം ഇപ്പോഴും യൂ ട്യൂബ് ട്രെന്‍ഡിങില്‍ സ്ഥാനം നിലനിര്‍ത്തുന്നു. പസൂരി ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ടു ചെയ്യുകയും ലോകമെമ്പാടുമുള്ള ഗാനാസ്വാദകരില്‍ നിന്നും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു.

Advertising
Advertising
Full View

പസൂരിക്ക് ശേഷം മറ്റൊരു മികച്ച ഗാനവുമായി വീണ്ടും ആസ്വാദകരിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് ദാന. സംഗീത സംവിധായകന്‍ അഫ്സല്‍ യൂസുഫ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ഗാനമാണ് ദാന ആലപിക്കുക. അഫ്സല്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.  ദാനയോടൊപ്പമുള്ള ചിത്രവും അഫ്സല്‍ യൂസുഫ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News