ഇതിലും നല്ലൊരു കേക്കില്ല; പിറന്നാള്‍ ദിനം ചക്ക മുറിച്ച് ആഘോഷിച്ച് ദര്‍ശന രാജേന്ദ്രന്‍

ജയ ജയ ജയ ഹേ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് നടിയുടെ പിറന്നാള്‍ ആഘോഷിച്ചത്

Update: 2022-06-20 03:03 GMT
Editor : Jaisy Thomas | By : Web Desk

മികച്ച റോളുകളിലൂടെ മലയാള സിനിമയില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന നടിയാണ് ദര്‍ശന രാജേന്ദ്രന്‍. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ താരം ഹൃദയം എന്ന ഒറച്ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറി. ഇപ്പോള്‍ ദര്‍ശനയുടെ പിറന്നാളാഘോഷത്തിന്‍റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജയ ജയ ജയ ഹേ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് നടിയുടെ പിറന്നാള്‍ ആഘോഷിച്ചത്. കേക്കിന് പകരം ചക്ക മുറിച്ചായിരുന്നു ആഘോഷം.

'ജയ ജയ ജയഹേയുടെ സെറ്റിൽ എനിക്ക് മനോഹരമായ ഒരു ജന്മദിനം ലഭിച്ചു. എനിക്ക് ഇഷ്ടമുള്ളത് കൃത്യമായി ചെയ്യുന്ന മികച്ച ഒരു കൂട്ടം ആളുകളോടൊപ്പം, എന്റെ ജന്മദിനം ഞാൻ നൽകുന്ന ഹൈപ്പിന് അനുസരിച്ച് നിലനിർത്താൻ അവർക്ക് കഴിഞ്ഞു. എല്ലാ സ്നേഹത്തിനും നന്ദി …. ഇതിലും മികച്ച കേക്ക് വേറെ ഇല്ല' വീഡിയോ പങ്കുവച്ചുകൊണ്ട് ദര്‍ശന കുറിച്ചു. ഡിയര്‍ ഫ്രണ്ടാണ് ദര്‍ശനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തുറമുഖമാണ് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം.

Advertising
Advertising

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News