പരസ്പരം സൊറ പറഞ്ഞ് അനഘയും നിരഞ്ജും; 'ഡിയര്‍ വാപ്പി' സെക്കന്റ് ലുക്ക് പുറത്ത്

തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങിളിലായാണ് സിനിമയുടെ ചിത്രീകരണം

Update: 2022-09-26 15:07 GMT

ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ഷാന്‍ തുളസീധരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഡിയര്‍ വാപ്പി' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലാൽ തുന്നൽക്കാരനായി വേഷമിടുന്ന ചിത്രത്തില്‍ തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

മണിയന്‍പിള്ള രാജു, ജഗദീഷ്, ശ്രീരേഖ, അപ്പുണ്ണി ശശി, നിര്‍മല്‍ പാലാഴി, ഉണ്ണി രാജ, സുനില്‍ സുഖദ, ചെമ്പില്‍ അശോകന്‍, സാവിത്രി ശ്രീധരന്‍, ബാലന്‍ പാറക്കല്‍, നീന കുറുപ്പ്, അഭിറാം, രഞ്ജിത്ത് ശേഖര്‍, രാകേഷ് മുരളി, ജയകൃഷ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertising
Advertising

ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് കൈലാസ് മേനോന്‍ ആണ്. പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിർവഹിക്കുന്ന ചിത്രത്തിൽ ലിജോ പോള്‍ ചിത്രസംയോജനവും, എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും, അജയ് മങ്ങാട് കലാസംവിധാനവും, റഷീദ് അഹമ്മദ് ചമയവും, ഷിജിന്‍ പി രാജ് നിശ്ചലഛായാഗ്രഹണവും നിര്‍വഹിക്കുന്നു.കോ പ്രൊഡ്യൂസര്‍-ലത കന്ദസ്വാമി, അഡീഷണല്‍ ഡയലോഗ്‌സ്- ഷാനു സമദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍- നജീര്‍ നാസിം, ലൈന്‍ പ്രൊഡ്യൂസര്‍- അരുണ്‍ ശിവസുബ്രഹ്‌മണ്യന്‍, കൊറിയോഗ്രാഫര്‍- ലീലാവതി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍- ഡുഡു ദേവസി, സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് - സുഖില്‍ സാന്‍, ശിവ രുദ്രന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- നാഗ രാജേഷ്, സ്റ്റില്‍സ്- രാഹുല്‍ രാജ്, പിആര്‍ഒ- ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈന്‍- അനന്ദു എസ് കുമാര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങിളിലായാണ് സിനിമയുടെ ചിത്രീകരണം

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News