വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് ഹോളിവുഡ് നടിയും ഭർത്താവും

റോഡിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്

Update: 2022-11-17 04:44 GMT
Editor : ലിസി. പി | By : Web Desk

ലോസാഞ്ചലസ്: സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഹോളിവുഡ് നടിക്കും ഭർത്താവിനും നേർക്ക് വെടിവയ്പ്.നടി ഡെനിസ് റിച്ചാർഡ്‌സിനും ഭർത്താവ് ആരോൺ ഫൈപേർസിനും നേരെയാണ് വധശ്രമമുണ്ടായത്.റോഡിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

യുഎസിലെ ലൊസാഞ്ചലസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർക്ക് നേരെ വെടിയുതിർത്തത്. തിങ്കളാഴ്ച സ്റ്റുഡിയോയിലേക്ക് പോകവെയാണ് വെടിവെപ്പുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പാർക്ക് ചെയ്യാനായി നിർത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന വാഹനത്തിലെ ഡ്രൈവറുമായി തർക്കമുണ്ടായി.

നടിയുടെ ഭർത്താവായിരുന്നു ഈ സമയത്ത് വാഹനം ഓടിച്ചിരുന്നു. പിന്നിലെ വാഹനത്തിന് കടന്നുപോകാൻ വഴിയൊരുക്കുന്നതിനിടെയാണ് വെടിയുതിർത്തത്. വാഹനത്തിലുണ്ടായിരുന്ന ആൾ ഡ്രൈവർ സീറ്റിനെ ലക്ഷ്യമാക്കിയാണ് വെടിവെച്ചത്. ആക്രമണത്തിൽ പതറിപ്പോയ ഇവർ സെറ്റിലെത്തിയ ശേഷമാണ് പൊലീസിൽ വിവരം അറിയിച്ചത്. ആക്രമി വെടിവെച്ച ഉടൻ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ലൊസാഞ്ചലസ് പൊലീസ് അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News