'ഒരു ബൈക്ക് പ്രാന്തന്‍റെ ഓട്ടം'; ബൈക്ക് റേസറായി ധ്യാൻ ശ്രീനിവാസൻ, 'ബുള്ളറ്റ് ഡയറീസ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലുടെ ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്

Update: 2022-10-15 12:45 GMT
Editor : ijas

ധ്യാൻ ശ്രീനിവാസൻ ബൈക്ക് റേസറാകുന്ന 'ബുള്ളറ്റ് ഡയറീസ്' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിലെ നായിക പ്രയാഗാ മാർട്ടിനാണ്. മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലുടെ ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ബീ.ത്രീ.എം ക്രിയേഷൻസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

രഞ്ജി പണിക്കർ, ജോണി ആൻ്റണി, സുധീർ കരമന, അൽത്താഫ് സലിം, ശാലു റഹീം, കോട്ടയം പ്രദീപ്, ശ്രീലക്ഷ്മി, ശ്രീകാന്ത് മുരളി, സന്തോഷ് കീഴാറ്റൂർ, നിഷാ സാരംഗ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഗാനങ്ങൾ-കൈതപ്രം ദാമോദരൻ, റഫീഖ് അഹമ്മദ്. സംഗീതം-ഷാൻ റഹ്മാൻ. ഫൈസൽ അലി ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം-അജയൻ മങ്ങാട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്-നസീർ കാരന്തൂർ, സഫി ആയൂർ. പ്രൊഡക്ഷൻ കൺട്രോളർ-അനിൽ അങ്കമാലി. നിശ്ചല ഛായാഗ്രഹണം-രാംദാസ് മാത്തൂർ. പി.ആര്‍.ഒ-വാഴൂർ ജോസ്.ബീ.ത്രീ.എം റിലീസ് ചിത്രം പ്രദർശനത്തിനെത്തിക്കും. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News