ഒരു ഗുഡ് ന്യൂസ് പറയാനുണ്ട്, പ്രഗ്‌നന്‍സി ന്യൂസ് അല്ല: അഞ്ജലി മേനോന്‍

'ആവേശകരമായ പ്രതികരണങ്ങൾക്കും സ്നേഹത്തിനും മനസ്സ് നിറഞ്ഞ നന്ദി'

Update: 2022-11-01 10:34 GMT

താന്‍ പുതിയതായി സംവിധാനം ചെയ്യുന്ന വണ്ടര്‍ വുമണിന്‍റെ വിശദാംശങ്ങളുമായി അഞ്ജലി മേനോന്‍. ചിത്രത്തിനായി പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര, പദ്മ പ്രിയ, അര്‍ച്ചന പദ്മിനി എന്നിവര്‍ നടത്തിയ പ്രൊമോഷന്‍ ചര്‍ച്ചയായിരുന്നു.

''ഞാനിപ്പോൾ വന്നിരിക്കുന്നത് ഒരു സന്തോഷ വാർത്ത പറയാൻ വേണ്ടിയാണ്. എന്തായാലും അത് ഗർഭധാരണവുമായി ബന്ധപ്പെട്ട വാർത്തയല്ല. അതിനെക്കുറിച്ച് ഈ സിനിമയിൽ അഭിനയിക്കുന്ന ഞങ്ങളുടെ താരങ്ങളിൽ നിന്നും കേട്ടുകാണും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരങ്ങള്‍ അത്തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടിരുന്നല്ലോ. ഇത്തരം വാർത്തകളോട് പ്രിയപ്രേക്ഷകർ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനുള്ള ഒരു പരീക്ഷണം കൂടിയായിരുന്നു അത്. ഉയര്‍ന്ന പ്രതികരണങ്ങളും സ്നേഹവും ഞങ്ങളെ ശരിക്കും ഞെട്ടിച്ചു. ഞങ്ങളോട് കാണിച്ച ആവേശകരമായ പ്രതികരണങ്ങൾക്കും സ്നേഹത്തിനും മനസ്സ് നിറഞ്ഞ നന്ദി"- അഞ്ജലി മേനോന്‍ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.

Advertising
Advertising

വണ്ടര്‍ വുമണ്‍ റിലീസിന് തയ്യാറെടുക്കുകയാണ്. അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേർന്നുള്ള വളരെ രസകരമായ യാത്രയായിരുന്നു ഈ സിനിമ. സോണി ലിവിലൂടെ ഒടിടി റിലീസായി സിനിമ പ്രേക്ഷകരിലേക്ക് എത്തുമെന്നും അഞ്ജലി മേനോന്‍ വ്യക്തമാക്കി. നാദിയ മൊയ്തു, നിത്യ മേനൻ, പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അർച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.  



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News