വീണ്ടും സീതയായി നവ്യ നായര്‍; ദൃശ്യം 2 കന്നഡ ട്രയിലര്‍ കാണാം

പി.വാസു സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോർ എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് നിർമിക്കുന്നത്

Update: 2021-11-27 06:27 GMT

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ദൃശ്യം 2വിന്‍റെ കന്നഡ പതിപ്പ് ട്രയിലര്‍ റിലീസ് ചെയ്തു. കന്നഡ പതിപ്പിന്റെ പേര് 'ദൃശ്യ 2' എന്നാണ്. രവിചന്ദ്രൻ തന്നെയാണ് നായകനായെത്തുന്നത്. ചിത്രം ഡിസംബർ 10ന് റിലീസ് ചെയ്യും. പി.വാസു സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോർ എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് നിർമിക്കുന്നത്. ആദ്യഭാഗത്തില്‍ അഭിനയിച്ചവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും വേഷമിട്ടിരിക്കുന്നത്.

നവ്യ നായരാണ് മലയാളത്തിൽ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശ ശരത് തന്നയാണ് കന്നഡ റീമേക്കിലും ഐജിയുടെ വേഷത്തിൽ എത്തുന്നത്. പ്രഭുവാണ് സിദ്ദിഖ് വേഷമിട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ ദൃശ്യത്തിന് 2014ലാണ് 'ദൃശ്യ' എന്ന പേരിൽ കന്നഡ റീമേക്ക് ഒരുങ്ങിയത്. പി വാസു തന്നെയായിരുന്നു ആദ്യഭാഗവും സംവിധാനം ചെയ്‌തത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News