അലക്സാണ്ടറായി ദുല്‍ഖര്‍; കുറുപ്പിന് രണ്ടാം ഭാഗമോ?

ചിത്രം ഉടന്‍ ഒ.ടി.ടിയിലൂടെയും പ്രേക്ഷകരുടെ മുന്നിലേക്കെത്തും

Update: 2021-12-15 07:47 GMT

ഒരിടവേളക്ക് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തിരശ്ശീലയില്‍ ആഘോഷമൊരുക്കിയ ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം പ്രമേയമായ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം ഉടന്‍ ഒ.ടി.ടിയിലൂടെയും പ്രേക്ഷകരുടെ മുന്നിലേക്കെത്തും. ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.

ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഡിക്യു പുറത്തുവിട്ടിരുന്നു. വീഡിയോയിൽ വാണ്ടഡ് സീലിൽ കുറുപ്പ് എന്ന പേര് മാറി അലക്‌സാണ്ടർ എന്ന പേര് തെളിയുന്നത് കാണാം. രണ്ടാം ഭാഗത്തിനുള്ള സൂചനയാണോ എന്നാണ് ആരാധകരുടെ സംശയം.

Advertising
Advertising

നവംബര്‍ 12ന് തിയറ്ററുകളിലെത്തിയ കുറുപ്പ് ശ്രീനാഥ്‌ രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്‍റെ മുടക്കുമുതൽ 35 കോടിയാണ്. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടുതന്നെ 50 കോടി ക്ലബില്‍ കടന്ന ചിത്രം ദുൽഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍മെന്‍സും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ എന്നിവരും ചിത്രത്തിലുണ്ട്. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News