വിജയ്‍യുടെ മകന്റെ ആദ്യ സിനിമയിൽ നായകൻ ദുൽഖർ സൽമാൻ?

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ലൈക്ക പ്രൊഡക്ഷൻസ് ചിത്രം പ്രഖ്യാപിച്ചത്.

Update: 2024-02-21 13:41 GMT

നടൻ വിജയ്‍യുടെ മകൻ ജേസണ്‍ സഞ്ജയ് സംവിധായകനായി സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായകനെക്കുറിച്ചാണ് സിനിമാപ്രേമികൾക്കിടയിലെ ചർച്ച. ജേസണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി ദുൽഖർ സൽമാൻ എത്തുമെന്നാണ് റിപ്പോർട്ട്. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞെന്നും യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

Advertising
Advertising

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ലൈക്ക പ്രൊഡക്ഷൻസ് ജേസണ്‍ സഞ്ജയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം പ്രഖ്യാപിച്ചത്. വിജയ്‌യെ നായകനാക്കിയാകും മകന്റെ ആദ്യ ചിത്രമെന്ന് ആരാധകർക്കിടയിൽ ചർച്ചകളുണ്ടായിരുന്നു. ധ്രുവ് വിക്രമും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായെത്തുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. അതിനിടെയാണ് ദുൽഖർ സൽമാൻ നായകനാകുമെന്ന വാർത്തകളുമെത്തുന്നത്.  

റിപ്പോർട്ടുകൾ പ്രകാരം, ടൊറൻ്റോ ഫിലിം സ്കൂളിൽ നിന്ന് ഫിലിം പ്രൊഡക്ഷനിൽ ബിരുദം പൂർത്തിയാക്കിയ ജേസൺ ലണ്ടനിൽ നിന്ന് തിരക്കഥാരചനയിലും ബിരുദം നേടിയിട്ടുണ്ട്. ജേസണ്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുമെന്നും സുധ കൊങ്കറ, അൽഫോൺസ് പുത്രൻ തുടങ്ങി പ്രമുഖ സംവിധായകർ റോളുകളുമായി സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 2009-ൽ പുറത്തിറങ്ങിയ വേട്ടയ്‌ക്കാരൻ എന്ന ചിത്രത്തിൽ ജേസണ്‍ സഞ്ജയ് വിജയ്‍യുടെ കൂടെ കാമറയ്ക്ക് മുന്നിലെത്തിയിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News