കുറുപ്പിലെ ആ വലിയ സര്‍പ്രൈസ്; ടൊവിനോക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍

എല്ലാ അതിഥി വേഷങ്ങളുടെയും മാതാവാണ് ടോവിനോ തോമസ്

Update: 2021-11-16 07:23 GMT

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം പ്രമേയമായ കുറുപ്പ് സമ്മിശ്രപ്രതികരണം നേടി തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ന്‍, ഇന്ദ്രജിത്ത്, ഷൈന്‍ ടോം ചാക്കോ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. എന്നാല്‍ ചിത്രം റിലീസാകുന്നതുവരെ ടൊവിനോയുടെ കഥാപാത്രത്തെക്കുറിച്ച് ഒരു സൂചന പോലുമുണ്ടായിരുന്നില്ല. ട്രയിലറിലോ പോസ്റ്ററിലോ പോലും ടൊവിനോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ചിത്രത്തില്‍ ചാര്‍ലിയെ അവതരിപ്പിച്ച ടൊവിനോക്ക് നന്ദി പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കുറുപ്പിന് ടൊവിനോ നല്‍കിയ പിന്തുണക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് ദുല്‍ഖര്‍ കുറിച്ചു.

Advertising
Advertising

ദുല്‍ഖറിന്‍റെ വാക്കുകള്‍

എല്ലാ അതിഥി വേഷങ്ങളുടെയും മാതാവാണ് ടോവിനോ തോമസ്. നമ്മുടെ ഏറ്റവും വലിയ താരങ്ങളിൽ/ പ്രതിഭകളിൽ ഒരാൾ ചാർലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സംവിധായകനോട് പറയുമ്പോൾ അത് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത തരത്തിലുള്ള സന്തോഷമാണ് നൽകുന്നത്. നമ്മുടേത് ഒരു ചെറിയ ഇൻഡസ്ട്രി ആണെങ്കിലും നമ്മൾ ഒരുമിച്ചു ചേരുമ്പോഴും പരസ്പരം പിന്തുണയ്ക്കുമ്പോഴും നമ്മൾ ഒരു ശക്തിയായി മാറുന്നു. ടൊവീ... കുറുപ്പിലെ ഏറ്റവും വലിയ സന്തോഷം നിങ്ങൾ ആയിരുന്നു. നിങ്ങൾ നിങ്ങളുടെ വേഷം ചെയ്ത രീതി, അതിൽ നിഷ്കളങ്കതയും പ്രതീക്ഷയും പരാധീനതയും ഉണ്ടായിരുന്നു. നിങ്ങളെ തിരിച്ചറിയാൻ പല കാഴ്ചക്കാർക്കും വീണ്ടുമൊന്നും കൂടി നോക്കേണ്ടതായി വന്നു.

നിങ്ങളെ ഞങ്ങളുടെ ഏറ്റവും വലിയ സർപ്രൈസ് ആയി നിലനിർത്താൻ ഞങ്ങൾ ആഗ്രഹിച്ചതിനാൽ ഒരു പ്രൊമോയിലോ പോസ്റ്ററിലോ ഞങ്ങൾ നിങ്ങളെ പരാമർശിച്ചിട്ടില്ല. അതിലെല്ലാം നിങ്ങൾ വളരെ മാന്യനായിരുന്നു. ഇതിനെല്ലാത്തിനും എന്നാണോ കണ്ടുമുട്ടിയത് ആ കാലം മുതൽ ഒരു സുഹൃത്തായിരിക്കുന്നതിനും. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നന്ദി പറയുന്നു. വേഫെറർ ഫിലിംസിന്‍റെ ഭാഗമായതിന് നന്ദി. ഞങ്ങൾ എല്ലാവരും നിങ്ങൾക്കായി എപ്പോഴുമുണ്ട്. മിന്നൽ, മിന്നൽ പോലെ ഇടിമുഴക്കമാകട്ടെ. എപ്പോഴും സ്നേഹം'.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News