സംഘപരിവാർ ഭീഷണി; വെട്ടിമാറ്റിയ എമ്പുരാൻ ഇന്ന് വൈകിട്ട് മുതൽ തിയറ്ററുകളിൽ

മോഹൻലാൽ സിനിമ കണ്ടിട്ടില്ലെന്ന മേജർ രവിയുടെ പ്രതികരണത്തിനെതിരെ മല്ലിക സുകുമാരൻ രംഗത്തെത്തി

Update: 2025-03-31 03:27 GMT

തിരുവനന്തപുരം: സംഘപരിവാർ ഭീഷണിക്ക് പിന്നാലെ റി എഡിറ്റ് ചെയ്ത എംമ്പുരാൻ ഇന്നു വൈകിട്ട് മുതൽ തിയറ്ററുകളിൽ എത്തും. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം അടക്കം മൂന്നു മിനിറ്റ് നേരമാണ് സിനിമയിൽ നിന്ന് കട്ട് ചെയ്തിരിക്കുന്നത്. വില്ലന്‍റെ പേരിലും മാറ്റം ഉണ്ടെന്നാണ് സൂചന. മോഹൻലാൽ സിനിമ കണ്ടിട്ടില്ലെന്ന മേജർ രവിയുടെ പ്രതികരണത്തിനെതിരെ മല്ലിക സുകുമാരൻ രംഗത്തെത്തി.

രണ്ടുമണിക്കൂർ 59 മിനിറ്റ് ഉണ്ടായിരുന്ന എമ്പുരാൻ സിനിമയിൽ നിന്ന് മൂന്ന് മിനിറ്റാണ് വെട്ടി മാറ്റിയത്. ഗുജറാത്ത് വംശഹത്യയിൽ ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നതും സ്ത്രീകൾക്കെതിരായ അതിക്രമത്തിന്‍റെയും ദൃശ്യം അടക്കം ഒഴിവാക്കിയിട്ടുണ്ട്. വില്ലൻ്റെ പേര് ബാബു ബജ്റംങ്കി എന്നത് മാറ്റി ബൽ രാജ് എന്ന് ആക്കിയതായി സൂചനയുണ്ട്. അവധി ദിവസമായിട്ടും ഇന്നലെ തന്നെ റീ എഡിറ്റിങ്ങിന് സെൻസർ ബോർഡ് അനുമതി നൽകി. ഉടൻ റി എഡിറ്റ് ചെയ്യാൻ നിർദേശം നൽകിയത് കേന്ദ്ര സെൻസർ ബോർഡ് ആണെന്നാണ് സൂചന. എമ്പുരാൻ സിനിമ , പ്രിയപ്പെട്ടവർക്ക് വിഷമം ഉണ്ടാക്കിയതിൽ ഖേദം ഉണ്ടെന്ന മോഹൻലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി മല്ലികാ സുകുമാരൻ രംഗത്തെത്തി.മോഹൻലാൽ അറിയാത്ത ഒരുഭാഗവും സിനിമയിൽ ഇല്ലെന്ന് മല്ലിക മീഡിയവണിനോട് പറഞ്ഞു. നിർമാതാക്കളും പ്രധാന നടനും എല്ലാം പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും മോഹൻലാലിന്‍റെ പോസ്റ്റ് ഷെയർ ചെയ്യുന്നതിനപ്പുറം മറ്റ് പരസ്യ പ്രതികരണങ്ങളിലേക്ക് പൃഥ്വിരാജ് ഇതുവരെ കടന്നിട്ടില്ല.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News