വിവാദങ്ങള്‍ക്ക് അവസാനം; ഉല്ലാസം തിയറ്ററുകളിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു

ഷെയിൻ നിഗത്തിന് നിർമാതാക്കൾ വിലക്ക് ഏർപ്പെടുത്തിയതോടെ അനിശ്ചിതത്വത്തിലായ സിനിമകളിലൊന്നായിരുന്നു ഉല്ലാസം

Update: 2022-06-16 16:20 GMT
Editor : ijas

നീണ്ട വിവാദങ്ങള്‍ക്ക് ശേഷം ഷെയിന്‍ നിഗം നായകനായ ഉല്ലാസം തിയറ്ററുകളിലെത്തുന്നു. ചിത്രം ജൂലൈ ഒന്നിന് തിയറ്ററുകളില്‍ എത്തും. പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. പവിത്രക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ഷെയിന്‍ റിലീസ് തിയതി ഉള്‍പ്പെടുത്തിയ പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് പ്രവീണ്‍ ബാലകൃഷ്ണനാണ്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷാന്‍ റഹ്‍മാന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചു. കൈതമറ്റം ബ്രദേഴ്‌സിന്‍റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അജു വര്‍ഗീസ്, ദീപക് പരമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ, തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertising
Advertising
Full View

ഷെയിൻ നിഗത്തിന് നിർമാതാക്കൾ വിലക്ക് ഏർപ്പെടുത്തിയതോടെ അനിശ്ചിതത്വത്തിലായ സിനിമകളിലൊന്നായിരുന്നു ഉല്ലാസം. ചിത്രീകരണം പൂർത്തിയായി ഡബ്ബിങ് മാത്രം ബാക്കിയുള്ളപ്പോഴാണ് സിനിമ അനിശ്ചിതത്വത്തിലായത്. താരസംഘടനയായ അമ്മയും നിർമാതാക്കളും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് ഡബ്ബിങ് പൂർത്തിയായത്. പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കം കാരണമാണ് സിനിമയുടെ ഡബ്ബിങ് മുടങ്ങിക്കിടന്നിരുന്നത്. പിന്നീട് അമ്മയുടെ നിർദേശപ്രകാരം ഷെയിൻ ഡബ്ബിങ് പൂർത്തിയാക്കുകയായിരുന്നു. ഒരാഴ്ച കൊണ്ടാണ് ഷെയിൻ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കിയത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News