'ഞാന്‍ തുടങ്ങിയതായിട്ടല്ലേ സാര്‍ എഴുതിപ്പിടിപ്പിച്ചത്?' റഹ്മാന്‍റെ സംഗീതം, ഫഹദിന്‍റെ മലയന്‍കുഞ്ഞ് ട്രെയിലറെത്തി

എ ആര്‍ റഹ്മാന്‍റെ സംഗീതം വീണ്ടും മലയാള സിനിമയില്‍..

Update: 2021-12-24 15:35 GMT

ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. സജിമോന്‍ പ്രഭാകറാണ് സംവിധാനം. സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണിത്.

മഹേഷ് നാരായണനാണ് മലയന്‍കുഞ്ഞിന്‍റെ തിരക്കഥ എഴുതിയതും ഛായാഗ്രഹണം നിര്‍വഹിച്ചതും. സംവിധായകന്‍ ഫാസിലാണ് നിര്‍മാണം. രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരുമുണ്ട്.

അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്നാണ്. മേക്കപ്പ് രഞ്ജിത്ത് അമ്പാടി. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍. സെഞ്ചുറി റിലീസ് ചിത്രം തിയറ്ററുകളിലെത്തിക്കും. സര്‍വൈവല്‍ ത്രില്ലറാണ് മലയന്‍കുഞ്ഞ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

Advertising
Advertising

2022 ഫെബ്രുവരിയിലാണ് റിലീസ്. 'ട്രാന്‍സി'നു ശേഷം ഫഹദിന്‍റേതായി തിയറ്ററുകളിലെത്തുന്ന മലയാള ചിത്രമാണിത്. തെലുങ്ക് അരങ്ങേറ്റ ചിത്രം പുഷ്‍പയാണ് തിയറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ഫഹദിന്‍റെ സിനിമ. അല്ലു അര്‍ജുനാണ് നായകന്‍. അതിനിടെ കോവിഡ് കാലത്ത് സി യൂ സൂണ്‍, ഇരുള്‍, ജോജി, മാലിക് എന്നീ സിനിമകള്‍ ഒടിടി റിലീസായെത്തി.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News