ഷാരൂഖ് സുഖമായിരിക്കുന്നു; പരിക്കേറ്റെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്

ലോസ് ആഞ്ചല്‍സിലെ സിനിമാ ഷൂട്ടിംഗിനിടെ താരത്തിന് പരിക്കേറ്റെന്നും മൂക്കിന് അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നു എന്നുമായിരുന്നു വാര്‍ത്ത.

Update: 2023-07-05 11:37 GMT
Editor : anjala | By : Web Desk

മുംബെെ: കഴിഞ്ഞ ദിവസമാണ് നടൻഷാരൂഖ് ഖാന്ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് പരിക്കേറ്റു എന്ന വാർത്ത പുറത്തു വന്നത്.ലോസ് ആഞ്ചല്‍സിലെ സിനിമാ ഷൂട്ടിംഗിനിടെ താരത്തിന് പരിക്കേറ്റെന്നും മൂക്കിന് അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നു എന്നുമായിരുന്നു വാര്‍ത്ത.

ഇപ്പോഴിതാ ഷാരൂഖിന്റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിച്ച വാര്‍ത്ത വ്യാജമാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൽ. ബുധനാഴ്ച പുലര്‍ച്ചെ നടൻ മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറത്ത് വരുന്ന വിഡിയോകളും സോഷ്യൽ മീഡിയകളിൽ വന്നിട്ടുണ്ട്. ഈ വിഡിയോകളിൽ അദ്ദേഹത്തിന് പരിക്കിന്റെ ഒരു ലക്ഷണങ്ങളൊന്നുമില്ല.

Advertising
Advertising

ഷൂട്ടിംഗ് ലൊക്കേഷനിലെ പരിക്കിന്റെ വാര്‍ത്ത പടര്‍ന്നതിനെ തുടര്‍ന്ന് കിംങ് ഖാൻ ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. 57 കാരനായ ഷാരൂഖിന് മൂക്കിലേറ്റ പരിക്കിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ താരത്തിന്റെ പരിക്കിനെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്ത് വന്നിരുന്നില്ല. പരിക്കേറ്റതിനാല്‍ വിശ്രമത്തിനായാണ് താരം മുംബൈയിലെത്തിയത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍ പറയുന്നത്. 

Full View

സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പഠാൻ എന്ന ചിത്രത്തിലാണ് ഷാരൂഖ് അവസാനമായി അഭിനയിച്ചത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രം ജവാന്‍റെ ട്രയിലര്‍ ഈ മാസം തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തപ്സി പന്നു ,രാജ് കുമാര്‍ ഹിറാനി, വിക്കി കൗശല്‍ എന്നിവര്‍ക്കൊപ്പമുള്ള ഡങ്കിയാണ് മറ്റൊരു ചിത്രം.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News