'ലോകകപ്പ് ഫൈനൽ കാണരുത്'; അമിതാഭ് ബച്ചനോട് ആരാധകർ, കാരണമിതാണ്!

ഫൈനൽ മത്സരം തുടങ്ങിയാൽ കണ്ണുകെട്ടി ഇരിക്കാൻ ആവശ്യപ്പെടുന്നവരുമുണ്ട്.

Update: 2023-11-16 12:26 GMT

ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസലാൻഡിനെതിരായ ഇന്ത്യയുടെ തകർപ്പൻ വിജയത്തിനു പിന്നാലെ അഭിനന്ദനവുമായി സിനിമാ മേഖലയിൽ നിന്നുൾപ്പെടെ നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതിൽ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ ട്വീറ്റാണ് നിലവിൽ ചർച്ചയാകുന്നത്. ഇന്ത്യയുടെ ഫൈനൽ മത്സരം കാണരുതെന്നാണ് ബച്ചനോട് ആരാധകർ പറയുന്നത്. ഇതിനുപിന്നിൽ രസകരമായ ഒരു കാരണമുണ്ട്.  

'ഞാൻ കണ്ടില്ലെങ്കിൽ നമ്മൾ വിജയിക്കും' എന്നായിരുന്നു ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ പ്രവേശനത്തേക്കുറിച്ച് അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചത്. നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് ചർച്ചയാവുകയും ചെയ്തു. അങ്ങനെയെങ്കിൽ താങ്കൽ ഫൈനൽ മത്സരം കാണരുതെന്നാണ് ക്രിക്കറ്റ് ആരാധകരുടെ കമന്റ്. ഫൈനൽ മത്സരത്തിന് കണ്ണുകെട്ടി ഇരിക്കാൻ ആവശ്യപ്പെടുന്നവരുമുണ്ട്. 

Advertising
Advertising

ഏകദിന ലോകകപ്പിലെ ആദ്യ സെമിയിൽ ന്യൂസിലാൻഡിനെ 70 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഏഴ് വിക്കറ്റ് നേട്ടവുമായി തകർത്താടിയ മുഹമ്മദ് ഷമിയുടെ മികവിലാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. വിരാട് കോഹ്‍ലിയുടേയും ശ്രേയസ് അയ്യരുടേയും സെഞ്ച്വറികളും സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ കലാശപ്പോരിലേക്ക് കടക്കാൻ ഇന്ത്യയ്ക്ക് തുണയായി. നവംബർ 19ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News