സിനിമാ നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി; ആശംസയുമായി മോഹന്‍ലാലും ശ്രീനിവാസനും

'ലൗ ആക്ഷന്‍ ഡ്രാമ'യിലൂടെയാണ് വിശാഖിന്‍റെ ചലച്ചിത്ര നിര്‍മാണ അരങ്ങേറ്റം

Update: 2022-11-03 13:16 GMT
Editor : ijas
Advertising

സിനിമാ നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. തിരുവനന്തപുരത്തു ബ്ലെൻഡ് റെസ്റ്റോബാർ നടത്തുകയാണ് വധു അദ്വൈത. എസ്എഫ്എസ് ഹോംസ് എക്സിക്യൂട്ടീവ് ചെയർമാന്‍ കെ ശ്രീകാന്തിന്‍റെയും രമ ശ്രീകാന്തിന്‍റെയും മകളാണ്. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. മെറിലാന്‍ഡ് സ്റ്റുഡിയോസിന്‍റെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്‍റെ കൊച്ചുമകനാണ് വിശാഖ്. വിവാഹ ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, ശ്രീനിവാസന്‍, സുരേഷ് കുമാര്‍, മേനക സുരേഷ്, മണിയന്‍പിള്ള രാജു, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു. രാഷ്ട്രീയ ബിസിനസ് മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

Full View

'ലൗ ആക്ഷന്‍ ഡ്രാമ'യിലൂടെയാണ് വിശാഖിന്‍റെ ചലച്ചിത്ര നിര്‍മാണ അരങ്ങേറ്റം. വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രമായ 'ഹൃദയ'ത്തിലൂടെ മെറിലാന്‍ഡ് സ്റ്റുഡിയോസ് വീണ്ടും സ്ക്രീനിലെത്തിയതും വിശാഖിലൂടെയാണ്. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരോടൊപ്പം 'ഫൺടാസ്റ്റിക് ഫിലിംസ്' എന്ന നിർമാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ്. 'പ്രകാശൻ പറക്കട്ടെ'യാണ് 'ഫണ്‍ടാസ്റ്റിക്' നിര്‍മാണത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. തിരുവനന്തപുരം ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തിയറ്ററുകളുടെ ഉടമയായ എസ്. മുരുഗന്‍റെയും സുജ മുരുഗന്‍റെയും മകനാണ് വിശാഖ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News