കീര്‍ത്തി സുരേഷും അനിരുദ്ധും വിവാഹിതരാകുന്നു? സുരേഷ് കുമാറിന്‍റെ പ്രതികരണം

ഇതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്

Update: 2023-09-16 07:34 GMT
Editor : Jaisy Thomas | By : Web Desk
കീര്‍ത്തിയും അനിരുദ്ധും

തിരുവനന്തപുരം: നടി കീര്‍ത്തി സുരേഷും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന വ്യാജവാര്‍ത്തയില്‍ പ്രതികരിച്ച് നടിയുടെ പിതാവും നിര്‍മാതാവുമായ ജി.സുരേഷ് കുമാര്‍. വാര്‍ത്തയില്‍ ഒരു സത്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധിനേയും ചേർത്ത് നേരത്തെയും വാർത്തകളുണ്ടായിരുന്നു. ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.കീർത്തിയും അനിരുദ്ധും ഏറെ നാളായി പ്രണയത്തിലാണെന്നും ഈ വർഷം അവസാനത്തോടെ വിവാഹം ഉണ്ടാകും എന്നായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Advertising
Advertising

ഇതാദ്യമായിട്ടല്ല കീര്‍ത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്. കീര്‍ത്തിയും ദുബൈയിലെ വ്യവസായി ഫര്‍ഹാന്‍ ബിന്‍ ലിഖായത്തും വിവാഹിതരാകുന്നുവെന്നാണ് നേരത്തെ പ്രചരിച്ച വാര്‍ത്ത. ഫര്‍ഹാന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്താണെന്നും അവന്‍റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കി അത് മറ്റുള്ളവര്‍ ഏറ്റുപിടിച്ചതെന്നും സുരേഷ് വ്യക്തമാക്കിയിരുന്നു.

സുരേഷ് കുമാറിന്‍റെ വാക്കുകള്‍

എന്‍റെ മകള്‍ കീര്‍ത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാര്‍ത്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാന്‍ പോകുന്നു, എന്നൊക്കെയുള്ള വാര്‍ത്ത. അത് വ്യാജമാണ്. ആ പയ്യന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്താണ്. അവന്‍റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കി അത് മറ്റുള്ളവര്‍ ഏറ്റുപിടിച്ചത്.

ഇക്കാര്യം ചോദിച്ച് നിരവധി പേര്‍ എന്നെ വിളിക്കുന്നുണ്ട്. വളരെ കഷ്ടമാണ് ഇത്. ജീവിക്കാന്‍ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. എനിക്കും അറിയാവുന്ന പയ്യനാണ് ഫര്‍ഹാന്‍. ഞങ്ങള്‍ ഗള്‍ഫിലൊക്കെ പോകുമ്പോള്‍ ഞങ്ങളുടെ ഒപ്പം ഷോപ്പിംഗിനെല്ലാം വരാറുണ്ട്. അവനും കുടുംബമില്ലേ? അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്. എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതു കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ വീഡിയോ ഇടുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News