ആരാധകരുടെ കണ്ണു നിറച്ച് പുനീതിന്‍റെ അവസാനചിത്രം; 'ഗന്ധാഡഗുഡി'യുടെ ടീസര്‍ പുറത്ത്

അമോഘവർഷയാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്

Update: 2021-12-07 02:00 GMT

നടന്‍ പുനീത് രാജ്കുമാറിന്‍റെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് കുടുംബവും സഹപ്രവര്‍ത്തകരും ആരാധകരും. സിനിമകള്‍ക്കൊപ്പം അദ്ദേഹം ചെയ്തിട്ടുള്ള കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയുമാണ് പുനീതിനെ ആളുകള്‍ ഓര്‍ത്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുനീത് നായകനായ ഡോക്യുമെന്‍ററി പ്രദർശനത്തിനൊരുങ്ങുകയാണ്. ചന്ദന മരങ്ങളുടെ ക്ഷേത്രം എന്നർത്ഥം വരുന്ന 'ഗന്ധാഡഗുഡി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അമോഘവർഷയാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്. വന്യജീവി ചലച്ചിത്ര സംവിധായകനായ അമോഘവർഷയും പുനീതും ഒന്നിച്ച ഡോക്യുമെന്‍ററി പുനീതിന്‍റെ സ്വപ്ന പദ്ധതിയാണ് എന്നാണ് അണിയറപ്രവത്തകർ പറയുന്നത്. അടുത്ത വർഷം തിയറ്ററിൽ എത്താനൊരുങ്ങുന്ന ചിത്രം അശ്വിനി പുനീത് രാജ്‌കുമാറാണ് നിർമിച്ചിരിക്കുന്നത്.

Advertising
Advertising

കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ഹൃദയാഘാതം മൂലം പുനീത് അന്തരിക്കുന്നത്. ജെയിംസ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കാനിരിക്കെയായിരുന്നു താരത്തിന്‍റെ അപ്രതീക്ഷിത വിയോഗം. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിലെത്തി രണ്ടു മണിക്കൂറിന് ശേഷം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മരണശേഷം അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ദാനം ചെയ്തിരുന്നു.


Full ViewGandhada Gudi - Teaser


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News