സുഹൃത്തുക്കളെ കണ്ടാല്‍ പുതുജീവന്‍ കിട്ടിയതുപോലെ; വീണ്ടും ഒത്തുകൂടി 80കളിലെ താരങ്ങള്‍

എയ്റ്റീസ് താരങ്ങള്‍ ഒത്തുകൂടുമ്പോഴെല്ലാം ആരാധകര്‍ക്ക് പ്രത്യേക സന്തോഷമാണ്

Update: 2023-07-22 07:40 GMT

എണ്‍പതുകളിലെ താരങ്ങള്‍ ഒത്തുകൂടിയപ്പോള്‍

മലയാളിയുടെ നൊസ്റ്റാള്‍ജിയയാണ് 80കള്‍. 80കളിലെ മിഠായി പോലും മലയാളിയുടെ ഓര്‍മകളെ തൊട്ടുണര്‍ത്തും. അപ്പോള്‍ പിന്നെ പാട്ടുകളുടെയും സിനിമകളുടെയും കാര്യം പറയാനുണ്ടോ..അക്കാലത്തെ താരങ്ങളും നമുക്ക് പ്രിയപ്പെട്ടവരാണ്. എയ്റ്റീസ് താരങ്ങള്‍ ഒത്തുകൂടുമ്പോഴെല്ലാം ആരാധകര്‍ക്ക് പ്രത്യേക സന്തോഷമാണ്. ഇപ്പോഴിതാ സുഹൃത്തുക്കളെ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി പൂര്‍ണിമ ഭാഗ്യരാജ്.

സുഹാസിനി മണിരത്നം, റഹ്മാൻ, രാധിക ശരത്കുമാർ, പൂർണിമ ഭാഗ്യരാജ്, രേവതി, ലിസി, ഖുശ്ബു സുന്ദർ ശോഭന, ഭാനു ചന്ദർ എന്നിവരെ ചിത്രത്തിൽ കാണാം. “പ്രിയ സുഹൃത്തുക്കളെ കണ്ടുമുട്ടിയതിന് ശേഷം പുനർജീവൻ ലഭിച്ച പോലെ,” എന്ന അടിക്കുറിപ്പോടെയാണ്‌ പൂർണിമ ചിത്രം പങ്കിട്ടിരിക്കുന്നത്. സുഹാസിനിയും ഖുശ്ബുവും അടക്കമുള്ള താരങ്ങള്‍ ഇതിനു താഴെ കമന്‍റുകളുമായെത്തിയിട്ടുണ്ട്.

Advertising
Advertising

കഴിഞ്ഞ മാസം ജലജ, അംബിക,മേനക,കാര്‍ത്തിക, മഞ്ജു പിള്ള,വിന്ദുജ മേനോന്‍, ചിപ്പി, സോന നായര്‍,ശ്രീലക്ഷ്മി എന്നിവരും ഒത്തുകൂടിയിരുന്നു. ഈയിടെ നടി സുമലതയുടെ മകന്‍റെ വിവാഹത്തിന് 80കളിലെ നടിമാര്‍ ഒരുമിച്ചെത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു. മീന, സുഹാസിനി, നദിയ മൊയ്തു, മേനക സുരേഷ്, രാധിക ശരത്കുമാര്‍,ലിസി, പൂര്‍ണിമ ഭാഗ്യരാജ് എന്നിവരാണ് വിവാഹത്തില്‍ പങ്കെടുത്തത്. രജനീകാന്തും ചടങ്ങിനെത്തിയിരുന്നു.

2009ൽ സുഹാസിനിയും ലിസിയും ചേർന്നാണ് ആദ്യമായി ഈ ഒത്തുചേരലിന് തുടക്കം കുറിക്കുന്നത്. ഓരോ വർഷവും നേരത്തെ തീരുമാനിച്ച പ്രകാരം ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് എല്ലാവരും എത്താറുള്ളത്. ദക്ഷിണേന്ത്യയിലെയും ബോളിവുഡിലെയും എണ്‍പതുകളിലെ താരങ്ങളാണ് ഇങ്ങനെ ഒത്തുചേര്‍ന്ന് സൗഹൃദം പുതുക്കുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News