'കൈയ്യില്‍ തോക്കുമായി നായകന്‍'; ഗോഡ്സെ റിലീസ് തിയതി പ്രഖ്യാപിച്ചു

തോക്കുമേന്തി നടന്നുവരുന്ന സത്യദേവിന്‍റെ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്‍റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്

Update: 2022-05-18 13:55 GMT
Editor : ijas

മലയാളത്തിലെ ഹിറ്റ് ചിത്രം മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തെലുഗു റീമേക്ക് ഉമാ മഹേശ്വര ഉഗ്ര രൂപസ്യക്ക് ശേഷം സത്യദേവ് നായകനാകുന്ന ഗോഡ്സെയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. തോക്കുമേന്തി നടന്നുവരുന്ന സത്യദേവിന്‍റെ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്‍റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ചിത്രം ജൂണ്‍ 17ന് റിലീസ് ചെയ്യും.

 ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടുണ്ട്. ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിം പോലെയാണ് ഗോഡ്സെയുടെ പ്രമേയം. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഗോപി ഗണേഷ് പട്ടാബിയാണ് സംവിധാനം. ഇദ്ദേഹത്തിന്‍റെ രണ്ടാമത്തെ ചിത്രമാണ് ഗോഡ്സെ.

Advertising
Advertising
Full View

ബ്ലഫ് മാസ്റ്ററിന് ശേഷം സത്യ ദേവും ഗോപി ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോഡ്‌സേ. സി.കെ സ്ക്രീന്‍സ് ബാനറിന് കീഴില്‍ സി കല്യാണ്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വലിയ യന്ത്രതോക്കിന്‍റെ പശ്ചാത്തലത്തില്‍ പിസ്റ്റള്‍ കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന വേഷത്തിലായിരുന്നു ഗോഡ്സെയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്. ഒളിവുകേന്ദ്രത്തിന് സമാനമായ സ്ഥലത്ത് പ്രതികാര രൂപത്തിലിരിക്കുന്നതാണ് ഫോട്ടോ. 

Godse release date has announced

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News