ഹൻസികയ്ക്ക് കല്യാണം; വരൻ പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകൻ- റിപ്പോർട്ട്

നേരത്തെ, തമിഴ് നടൻ ചിമ്പുവുമായി പ്രണയത്തിലായിരുന്നു ഹൻസിക

Update: 2022-08-07 13:48 GMT
Editor : abs | By : Web Desk

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളാണ് ഹൻസിക മോട്‌വാനി. സ്‌റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ ദേശമുദുരുവിൽ സിനിമാ കരിയർ ആരംഭിച്ച നടി ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ആരാധക ഹൃദയങ്ങളിൽ ഇടം നേടി. ഇതിനകം അമ്പത് ചിത്രങ്ങളിലാണ് നടി വേഷമിട്ടത്.

സിനിമയിൽ തിളങ്ങി നിൽക്കെ, വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് ഇപ്പോൾ ഹൻസികയുടേതായി പുറത്തുവരുന്നത്. ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിന്റെ മകനുമായി നടിയുടെ വിവാഹം ഉണ്ടാകുമെന്നാണ് തമിഴ് വിനോദ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. വരൻ ബിസിനസുകാരനാണെന്നും വിവാഹനിശ്ചയം തീരുമാനിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്തയോട്  പ്രതികരിച്ചിട്ടില്ല.

Advertising
Advertising

നേരത്തെ, തമിഴ് നടൻ ചിമ്പുവുമായി പ്രണയത്തിലായിരുന്നു ഹൻസിക. ട്വിറ്ററിലൂടെ നടി തന്നെയാണ് ഇരുവരും അടുപ്പത്തിലാണ് എന്ന് ആരാധകരെ അറിയിച്ചത്. ഹൻസിക തന്റെ പ്രണയിനിയാണെന്നും നയൻതാര സുഹൃത്ത് മാത്രമാണെന്നും ചിമ്പുവും ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ബന്ധം തകരുകയായിരുന്നു. 

ചിമ്പുവിന് ഒപ്പമുള്ള മഹയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ഹൻസികയുടെ അമ്പതാമത്തെ ചിത്രമാണിത്. നവാഗതനായ യുആർ ജമീലാണ് സംവിധായകൻ. ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി ആഗസ്ത് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. 2018ൽ പ്രഖ്യാപിച്ച സിനിമ കോവിഡ് മൂലം റിലീസ് നീണ്ടു പോകുകയായിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News