ഈഫൽ ടവറിനു മുമ്പിൽ ഹൻസികയെ പ്രൊപ്പോസ് ചെയ്ത് പ്രതിശ്രുത വരൻ സുഹൈൽ

ഡിസംബർ നാലിന് ജയ്പൂരിൽ വച്ചാണ് നടിയുടെ വിവാഹം.

Update: 2022-11-02 07:43 GMT
Editor : abs | By : Web Desk

വിഖ്യാത ചരിത്ര നിര്‍മിതിയായ ഈഫൽ ടവറിന് മുമ്പിൽ നടി ഹൻസിക മോട്‌വാനിയെ പ്രൊപ്പോസ് ചെയ്ത് പ്രതിശ്രുത വരൻ സുഹൈൽ കതൂരിയ. പൂക്കൾ കൊണ്ട് മാരി മീ എന്നെഴുതി, മെഴുകുതിരികൾ കത്തിച്ചു വച്ച പശ്ചാത്തലത്തിലായിരുന്നു പ്രൊപ്പോസൽ. ചിത്രങ്ങൾ ഹൻസിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

ഇപ്പോൾ, എല്ലാ കാലത്തേക്കും എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രത്തിന് താഴെ നിരവധി പേരാണ് അഭിനന്ദനക്കുറിപ്പിട്ടത്. നടിമാരായ അനുഷ്‌ക ഷെട്ടി, ഖുഷ്ബു സുന്ദർ, ശ്രിയ റെഡ്ഢി, ഇഷ ഗുപ്ത തുടങ്ങി നിരവധി പ്രമുഖർ ഹൻസികയുടെ പോസ്റ്റിന് താഴെ കമന്റിട്ടു. \

Advertising
Advertising

ഡിസംബർ നാലിന് ജയ്പൂരിൽ മുണ്ടോട്ട പാലസിൽ വച്ചാണ് നടിയുടെ വിവാഹം. മുംബൈക്കാരനായ വ്യവസായിയാണ് സുഹൈൽ കതൂരിയ. രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്.

ഡിസംബർ രണ്ടിന് സൂഫി നൈറ്റോടു കൂടിയാണ് വിവാഹച്ചടങ്ങുകൾക്ക് തുടക്കമാകുക. മെഹന്ദി-സംഗീതാഘോഷം ഡിസംബർ മൂന്നിനാണ്. ഡിസംബർ നാലിന് ഹാൽദി. തൊട്ടടുത്ത ദിവസം വിവാഹം. 

 

നേരത്തെ, തമിഴ് നടൻ ചിമ്പുവുമായി പ്രണയത്തിലായിരുന്നു ഹൻസിക. 2013ൽ ഇരുവരും ബന്ധം പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത വർഷം തന്നെ ഇരുവരും വേർപിരിഞ്ഞു. വർഷങ്ങൾക്കു ശേഷം മഹാ എന്ന ചിത്രത്തിൽ ഈ വർഷം ഇരുവരും ഒന്നിച്ചിരുന്നു. നടിയുടെ അമ്പതാം ചിത്രമായിരുന്നു മഹാ.

മുംബൈ സ്വദേശിയായ ഹൻസിക ടെലിവിഷൻ സീരിയലിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തുന്നത്. ഋതിക് റോഷൻറെ ഹിറ്റ് ചിത്രമായ കോയി മിൽഗയയിൽ ഹൻസിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ, ആപ് കാ സുരൂർ, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 

Summary: Hansika Motwani got engaged to her boyfriend Sohail Kathuria in front of the Eiffel Tower, Paris

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News