ഹൻസിക മോട്‌വാനിയുടെ വിവാഹം ലൈവ് സ്ട്രിം ചെയ്യും

450 വർഷം പഴക്കമുള്ള ജെയ്പൂരിലെ കൊട്ടാരത്തില്‍ ഡിസംബർ നാലിനാണ് ഇരുവരുടെയും വിവാഹം

Update: 2022-11-13 09:13 GMT

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളായ ഹൻസിക മോട്‌വാനിയും വ്യവസായി സുഹൈൽ കതൂരിയയും വിവാഹിതരാവുകയാണ്. രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയാണ്.  ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 450 വർഷം പഴക്കമുള്ള ജെയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബർ നാലിനാണ് ഇരുവരുടെയും വിവാഹം. ഹൻസികയുടെ വിവാഹം തത്സമയം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍. ഡിസംബർ 4 ന് ജെയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങിൻറെ ചിത്രീകരണം ഒ.ടി.ടി പ്ലാറ്റ്ഫോം ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ദമ്പതികളുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടുന്ന പരിമിതമായ ചടങ്ങാണ് നടക്കുക. 

Advertising
Advertising

ഡിസംബർ രണ്ടിന് സൂഫി നൈറ്റോടു കൂടിയാണ് വിവാഹച്ചടങ്ങുകൾക്ക് തുടക്കമാകുക. മെഹന്ദി-സംഗീതാഘോഷം ഡിസംബർ മൂന്നിനാണ്. ഡിസംബർ നാലിന് ഹാൽദി. തൊട്ടടുത്ത ദിവസം വിവാഹം എന്നിങ്ങനെയാണ് ചടങ്ങുകള്‍.

പാരീസിലെ ഈഫൽ ടവറിന് മുന്നിൽ സുഹൈൽ വിവാഹാഭ്യർത്ഥന നടത്തുന്ന ചിത്രം ഹൻസിക പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങളിലൂടെ തങ്ങളുടെ ബന്ധം പരസ്യമാക്കിയ ഇരുവരും ഉടൻ തന്നെ വിവാഹിതരാകാൻ പോകുകയാണെന്നും പറഞ്ഞിരുന്നു. വരനോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരുന്നു.

മുംബൈ സ്വദേശിയായ ഹന്‍സിക ടെലിവിഷന്‍ സീരിയലിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തുന്നത്. ഋതിക് റോഷന്‍റെ ഹിറ്റ് ചിത്രമായ കോയി മില്‍ഗയയില്‍ ഹന്‍സിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ, ആപ് കാ സുരൂർ, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഹന്‍സിയുടെ 50-ാമത്തെ ചിത്രമായ മഹാ ഈ വര്‍ഷം ആദ്യമാണ് പുറത്തിറങ്ങിയത്. റൗഡി ബേബിയാണ് ഹന്‍സികയുടെ പുതിയ ചിത്രം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News