125 കോടി മുതൽ 4 കോടി വരെ; ഒ.ടി.ടിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങൾ

ഒ.ടി.ടിയിലൂടെ പുറത്തിറങ്ങുന്ന സീരീസുകളിൽ പുതുമുഖ നടന്മാരിൽ തുടങ്ങി പ്രമുഖ താരങ്ങൾ വരെ വേഷമിടാറുണ്ട്.

Update: 2023-07-24 08:18 GMT
Editor : anjala | By : Web Desk

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവ് സിനിമാസ്വാദകർക്ക് ഏറെ അനുഗ്രഹമായിട്ടുണ്ട്. തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കാൻ മറ്റൊരു വഴിയായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ താരങ്ങളും തെരെഞ്ഞെടുത്തു. ഒ.ടി.ടിയിലൂടെ പുറത്തിറങ്ങുന്ന സീരീസുകളിൽ പുതുമുഖ നടന്മാരിൽ തുടങ്ങി പ്രമുഖ താരങ്ങൾ വരെ വേഷമിടാറുണ്ട്. 2023 ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒടിടി താരങ്ങളാണ് ഇപ്പോൾ ചർച്ച വിഷയം. ഇതിൽ ബോളിവുഡ് നടൻ അജയ് ദേവ്ഗൺ മുതൽ തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത റൂത്ത് പ്രഭു വരെ പട്ടികയിൽ ഇടം പിടിച്ചു.

അജയ് ദേവ്ഗൺ

‘രുദ്ര ദി എഡ്ജ് ഓഫ് ഡാർക്കസ്നസ്സാ’ണ് അജയ് ദേവ്ഗണിന്റേതായി ഒ.ടി.ടിയിലെത്തിയ ആദ്യ സീരീസ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സീരീസ് എത്തിയത്. ബ്രീട്ടിഷ് സീരീസായ ലുതറിന്റെ റീമേക്കാണ് സീരീസ്. 125 കോടി രൂപയാണ് താരം ഈടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. 2023ലെ ഏറ്റവും അധികം പണം കൈപ്പറ്റുന്ന താരമായി അജയ്.

Advertising
Advertising

സെയ്ഫ് അലി ഖാൻ

നെറ്റ്ഫ്ലിക്സിലൂടെ എത്തിയ സേക്രട്ട് ഗെയിസിലെ പ്രകടനം സെയ്ഫ് അലി ഖാന്റെ തിരിച്ചുവരവിനെയാണ് സൂചിപ്പിച്ചത്. സെയ്ഫിന്റെ പ്രേക്ഷകർ ഏറ്റെടുത്ത കഥാപാത്രമായിരുന്നു സർതാജ് എന്നത്. സീരീസിന്റെ ആദ്യ സീസണിൽ എട്ട് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. ഇതിനായി 15 കോടിയാണ് സെയ്ഫ് വാങ്ങിയത്.

രാധിക ആപ്തെ

ലസ്റ്റ് സ്റ്റോറീസ്, ഗൗൾ, സേക്രട്ട് ഗെയിംസ് തുടങ്ങിയ സീരിസുകളിലെ പ്രകടനത്തിന് നിരൂപക പ്രശംസകളും സ്വന്തമാക്കി. സേക്രട്ട് ഗെയിംസിലെ കഥാപാത്രത്തിനായി നാലു കോടിയാണ് രാധിക പ്രതിഫലം വാങ്ങിയതത്.

പങ്കജ് ത്രിപതി

സേക്രട്ട് ഗെയിംസ്, മിർസപൂർ എന്നീ സീരീസുകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് പങ്കജ് ത്രിപതി. മിർസപൂരിലെ കഥാപാത്രത്തിന് 10 കോടി ചാർജ് ചെയ്തപ്പോൾ സേക്രട്ട് ഗെയിംസിനായി കൈപ്പറ്റിയത് 12 കോടിയാണ്.

സാമന്ത റൂത്ത് പ്രഭു

ഫാമിലി മാൻ സീരീസിന്റെ രണ്ടാം ഭാഗത്തിൽ സാമന്ത അവതരിപ്പിച്ച രാജ്ജി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സീരീസിന്റെ വിജയത്തിനു ശേഷം പ്രതിഫലം 3-4 കോടി രൂപയിലേക്ക് താരം ഉയർത്തി എന്നാണ് റിപ്പോർട്ട്.

മനോജ് ബാജ്പേയ്

ദി ഫാമിലി മാൻ എന്ന സീരീസിലെ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രത്തിനായി 10 കോടിയാണ് താരം കൈപ്പറ്റിയത്. ആമസോൺ പ്രൈമിലൂടെയാണ് സീരിസ് റിലീസിനെത്തിയത്.

നവാസുദ്ദീൻ സിദ്ദിഖീ

ക്രൈം ത്രില്ലർ പരമ്പരയായ സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണിൽ താരം പ്രതിഫലം വാങ്ങിയത് പത്തു കോടി രൂപയാണ്. ഗണേഷ് ഗൈതോണ്ടെ എന്ന കുറ്റവാളി കഥാപാത്രം ഏറെ പ്രശംസ നടി.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News